Connect with us

ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ

ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു, മാനസികമായി തളർന്ന് പോയെന്ന് നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്.

സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം അപൂർവമായേ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ മാറി നിൽക്കുകയായിരുന്നു നടി. അതിന് കാരണം ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്നത് കൊണ്ടാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നസ്രിയയിപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ അവസ്ഥയെ കുറിച്ച് നടി സംസാരിച്ചത്.

എല്ലാവർക്കും നമസ്‌കാരം,

നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുറച്ചുനാളായി എന്തുകൊണ്ടാണ് ഞാൻ എല്ലാത്തിൽ നിന്നും വിട്ടുനിന്നത് എന്നത് നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഈ അത്ഭുതകരമായ കമ്മ്യൂണിറ്റിയിൽ ഞാൻ എപ്പോഴും സജീവ അംഗമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി വളരെ ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. നിലവിലും അതേ അവസ്ഥ തുടരുകയാണ്.

എന്റെ 30-ാം പിറന്നാൾ, പുതുവത്സരം, എന്റെ ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ വിജയവും മറ്റ് നിരവധി പ്രധാന നിമിഷങ്ങളും എനിക്ക് നഷ്ടമായി. അതൊന്നും ആഘോഷിതക്കാന്‌ സാധിക്കാതിരുന്നതും ഇതുകൊണ്ടാണ്. എന്തുകൊണ്ടായിരുന്നു ഇത് എന്ന് വിശദീകരിക്കാത്തതിനും കോളുകൾ എടുക്കാത്തതിനും സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനും എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഉണ്ടാക്കിയേക്കാവുന്ന ഏതെങ്കിലും വിഷമത്തിനോ അസൗകര്യത്തിനോ ഞാൻ ശരിക്കും ഖേദിക്കുന്നു.

ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു. ജോലിക്കായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഇത് മൂലം ഉണ്ടാക്കിയേക്കാവുന്ന എന്തെങ്കിലും തടസ്സങ്ങൾക്ക് ഞാൻ ഖേദിക്കുന്നു.

ഒരു നല്ല കാര്യം പറയട്ടെ, ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു! എല്ലാ അംഗീകാരങ്ങൾക്കും സഹ നോമിനികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾക്കും വളരെ നന്ദി. ഇതൊരു കഠിനമായ യാത്രയായിരുന്നു, ഈ സമയത്ത് എന്നെ മനസിലാക്കി സപ്പോർട്ട് ചെയ്തതിന് ഞാൻ നന്ദി അറിയിക്കുന്നു. എനിക്ക് പൂർണമായിട്ടും തിരിച്ച് വരണമെങ്കിൽ കുറച്ച് സമയം കൂടി വേണം. ഞാനിപ്പോൾ സുഖംപ്രാപിക്കുന്നതിന്റെ പാതയിലാണെന്ന് മാത്രം അറിയിക്കുകയാണ്.

ഇങ്ങനെ അപ്രത്യക്ഷമായതിന് എന്റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരണം നൽകാൻ ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് തോന്നിയതിനാലാണ് ഇന്ന് ഞാൻ ഇത് എഴുതിയത്. എല്ലാവരോടും സ്‌നേഹമുണ്ടെന്നും വൈകാതെ നമുക്ക് വീണ്ടും കൂടി ചേരാമെന്നും നിർത്താതെയുള്ള നിങ്ങളുടെ എല്ലാവരുടെയും പിന്തുണകൾക്ക് നന്ദിയെന്നും പറഞ്ഞാണ് നസ്രിയ എഴുത്ത് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ഡിസംബറിന് ശേഷം സോഷ്യൽ മീഡിയയിലും നടി ആക്ടീവായിരുന്നില്ല. ഇതൊക്കെ പലതരം അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുകയാണ്. അതേ സമയം നസ്രിയയെ ഇത്രത്തോളം തകർക്കാൻ മാത്രം എന്താ പ്രശ്നം ഉണ്ടായതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഫഹദുമായിട്ടുള്ള ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ, ആരോഗ്യപരമായി നസ്രിയ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്.

ഇത്രത്തോളം തകർന്ന് പോവാൻ മാത്രം എന്ത് പ്രശ്നമാണ് ഉള്ളതെന്നും വിവാഹജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോന്നും തുടങ്ങി പല സംശയങ്ങൾക്കും നടിയുടെ പോസ്റ്റിന് വരുന്നുണ്ട്.  ഏറെ കാലത്തിന് ശേഷം നസ്രിയ മലയാളത്തിൽ അഭിനയിച്ച സിനിമയായിരുന്നു സൂക്ഷ്മദർശിനി. ഈ സിനിമയിലെ പ്രകടനം വിലയിരുത്തി 2024 ലെ ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഈ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

ടെലിവിഷൻ ഷോകളിൽ ആങ്കർ ആയി തുടക്കം കുറിച്ച് നായികയായി വളർന്ന താരമാണ് നസ്രിയ നസിം. 2006ൽ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ച നസ്രിയ നസീം എന്ന നടിയുടെ ഉദയം സിനിമാ പ്രേക്ഷകർ കണ്ടത് ഏറെ പ്രതീക്ഷയോടെയാണ്. തെന്നിന്ത്യയിലെ മുൻനിര നായിക നടിയാകാനുള്ള ആരാധകവൃന്ദം ചുരുങ്ങിയ കാലം കൊണ്ട് നസ്രിയക്ക് ലഭിച്ചു. എന്നാൽ സിനിമാ കരിയറിന് നസ്രിയ പ്രഥമ പരിഗണന നൽകിയിരുന്നില്ല.

കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സിൽ നടി വിവാഹിതയാകുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു.  വിവാഹിതനാകുമ്പോൾ 32 കാരനാണ് ഫഹദ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.

വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ ഇന്നും കരിയറിൽ സജീവമായിരുന്നെങ്കിൽ വലിയ ഖ്യാതികൾ നസ്രിയയെ തേടി വന്നേനെ. കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് ഇതൊന്നും വേണ്ടെന്ന് വെച്ച് നസ്രിയ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നത്.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം. ബാംഗ്ലൂർ ഡ‍െയ്സിന്റെ സെറ്റിൽ വെച്ചാണ് നസ്രിയയും ഫഹദും പ്രണയത്തിലാകുന്നത്. . പ്രണയകാലത്തെക്കുറിച്ച് നസ്രിയയും ഫഹദും നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിംഗ് സമയത്ത് ഇരുവർക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടി വന്നു. ഫഹദും താനും ഒരു മാസത്തോളം ഷൂട്ട് ചെയ്യുന്ന ഫ്ലാറ്റിൽ സ്റ്റക്കായിരുന്നു. ആരായിരുന്നാലും ആ സമയത്ത് പ്രണയിച്ച് പോകുമെന്ന് നസ്രിയ അടുത്തിടെ പറയുകയുണ്ടായി.

ബാംഗ്ലൂർ ഡെയ്സിൽ നസ്രിയ പാടിയ എന്റെ കണ്ണിൽ നിനക്കായ് എന്ന പാട്ട് ഫഹദിന് പ്രിയപ്പെട്ടതാണ്. ഷൂട്ടിന്റെ സമയത്ത് ഫഹദ് സ്ഥിരം കേട്ട് കൊണ്ടിരുന്ന പാട്ടായിരുന്നു ഇത്. ഫഹദിന്റെ ഡ്രെെവർ എന്നോട് വന്ന് മാഡം, ഈ പാട്ട് കുറച്ച് നാളത്തേക്ക് ഇടരുതെന്ന് ഒന്ന് പറയുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും നസ്രിയ പറഞ്ഞിരുന്നു.

ബാംഗ്ലൂർ ഡെയ്സിന് മുമ്പും നസ്രിയക്ക് ഫഹദിന്റെ സിനിമകളിൽ നിന്ന് ഓഫർ വന്നിരുന്നു. ഫഹദിന്റെ ഇഷ്ടപ്പെട്ട സിനിമ ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണത്. ആ സിനിമ എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷെ ഞാനന്ന് ട്വൽത്തിൽ പഠിക്കുകയാണ്. ആ സിനിമ ചെയ്തില്ല. ആ സമയത്ത് ഞങ്ങൾ ഡേറ്റിംഗിൽ അല്ല. പക്ഷെ സഹപ്രവർത്തകരായതിനാൽ വിളിച്ച് പ്രശംസിച്ചിട്ടുണ്ടെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു. ‍‍‍‍

സിനിമയിലും അല്ലാതെയും ഈ ക്യൂട്ട് കപ്പിൾസിന് ആരാധകർ ഏറെയാണ്. ചെറുപ്പം മുതൽ വീട്ടിൽ കണ്ടിട്ടുള്ള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും, കെയർ ചെയ്യും. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേഷ്യപ്പെടാറില്ല, വഴക്കുണ്ടാക്കാറില്ല, കുറച്ചൂടെ പീസ്ഫുളാണ്. ഭക്ഷണം ഉണ്ടാക്കിത്തരുന്നത് കൊണ്ടല്ല അവൾ നല്ല ഭാര്യയാണ് എന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫർട്ട് നസ്രിയയ്‌ക്കൊപ്പം ഇരിക്കുമ്പോൾ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.

കുറേക്കൂടി സെക്യുയേർഡായി തോന്നാറുണ്ട്. ഞാൻ നല്ലൊരു ഫ്രണ്ടാണ്, ഭർത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റേത്. കാര്യങ്ങൾ കേൾക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാൻ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ നായപ്പേടി മാറ്റിയതെന്നായിരുന്നു ഇടയ്ക്ക് നസ്രിയ പറഞ്ഞത്. ഫഹദ് തന്ന സമ്മാനങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഓറിയോയെന്നും നസ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫഹദിന്റെ ഡെഡിക്കേഷനും ഹാർഡ് വർക്കും അതിശയിപ്പിക്കുന്നതാണ്. വിവാഹ ശേഷം താൻ ഇടവേളയെടുത്തു. കുറച്ച് കഴിഞ്ഞ് സ്ക്രിപ്റ്റുകളൊന്നും കേൾക്കുന്നില്ലേ, എന്താണിത്ര മടിയെന്ന് ഫഹദ് ചോദിച്ചിട്ടുണ്ടെന്നും നസ്രിയ ഒരിക്കൽ പറയുകയുണ്ടായി. മെത്തേഡ് ആക്ടറായ ഫഹദ് നസ്രിയയുടെ സ്വാഭാവിക അഭിനയത്തിന്റെ ആരാധകനാണ്. നസ്രിയ വളരെ ചെറിയ പ്രായം മുതൽ സിനിമ ചെയ്യുന്ന ആളാണ്. ക്യാമറ കോൺഷ്യസ് അല്ല. അവൾ ഒരുപാട് ഹോം വർക്ക് ചെയ്യുന്ന കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇരുന്ന് സംസാരിക്കുകയല്ല. വെറുതെ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്പോൾ സിനിമയെക്കുറിച്ച് പറയും. ഇങ്ങനെ ചെയ്യട്ടേ എന്ന് ചോദിക്കും. അവൾ തയ്യാറെടുക്കുമെന്നും ഫഹദ് പറഞ്ഞു.

തന്റെ സ്വഭാവ രീതികളെ നസ്രിയ മനസിലാക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ഫഹദ് ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ എന്റെ ഉത്തരം കൃത്യം പോയന്റിലായിരിക്കില്ല. എവിടെയൊക്കെയോ പോകും. ഉത്തരം എവിടെയെങ്കിലുമുണ്ടാകും. ഉത്തരം കണ്ടെത്തുന്നത് കേൾക്കുന്നയാളാണ്. അത് കൊണ്ടാണ് ഞാൻ അധികം സംസാരിക്കാത്തത്. അവൾക്ക് എപ്പോഴും അതിൽ ആശങ്കയുണ്ട്. എന്തെങ്കിലും ചോദിക്കുമ്പോൾ ഉത്തരത്തിനടുത്തെത്തും. ചിലപ്പോൾ ഉത്തരമേ ഉണ്ടാകില്ല. എന്നെ ഞാനായി സ്വീകരിക്കുന്നു. അതിൽ താൻ ഭാഗ്യവാനാണെന്നുമാണ് ഫഹദ് പറഞ്ഞത്.

മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.േ

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top