Connect with us

മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ

Malayalam

മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ

മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി; നസ്രിയയോട് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂർ ഡേയ്സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. അടുത്തിടെ, സൂഷ്മദർശിനി എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്കും തിരിച്ചെത്തി. ഇതിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരവും നസ്രിയയെ തേടിയെത്തിയിരുന്നു. നാല് വർഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിൻ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകൻ ബേസിൽ ജോസഫ് ആയിരുന്നു.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിനെ തീപിടിപ്പിച്ച കുറിപ്പായിരുന്നു നസ്രിയ പങ്കുവെച്ചിരുന്നത്. കുറച്ചുനാളുകളൈയി വൈകാരികമായും വ്യക്തിപരമായതുമായ പ്രശ്നങ്ങളിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലാതിരുന്നതെന്നുമാണ് നസ്രിയ അറിയിച്ചത്. എന്‌റെ 30ാം പിറന്നാൾ ആഘോഷം സൂക്ഷദർശിനിയുടെ വിജയാഘോഷം ന്യൂയർ ഇവയെല്ലാം എനിക്ക് ആഘോഷിക്കാൻ സാധിച്ചില്ല.

ഇത്രയും ദിവസം പ്രതികരിക്കാതിരുന്നതിനും എന്റേ സുഹൃത്തുക്കളുടെ ഫോൺ വിളികൾക്കും മെസേജുകൾക്കും മറുപടി പറയാതിരുന്നതിനും ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. ഇതോടെ ആരാധകർക്കെല്ലാം വലിയ ഞെട്ടലാിരുന്നു. എന്താണ് പ്രിയ താരത്തിന് സംഭവിച്ചതെന്ന് അറിയാത്ത സങ്കടവും പുതിയ കുറിപ്പ് സംബന്ധിച്ചുള്ള ആശങ്കയുമെല്ലാം ആരാധകർ കമന്റിലൂടെ അറിയിക്കുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള ചില കമന്റുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മറ്റ് സെലിബ്രിറ്റികളെ പോലെ ഒരിക്കലും ഡിവോഴ്സ് പ്രഖ്യാപിക്കല്ലേ, ശരിക്കും കുറിപ്പ് കണ്ടപ്പോൾ വലിയ ആശങ്ക തോന്നി. ഞാൻ ശരിക്കും കരുതിയത് ഡിവോഴ്സ് അനൗൺസ്മെന്റാണെന്നാണ്. എന്തായാലും പോസിറ്റീവ് മെസേജ് ആണെന്നത് വളരെ അധികം സമാധാനം നൽകുന്നു. വളരെ ആശങ്കയോടെയാണ് പോസ്റ്റ് വായിച്ചുകൊണ്ടിരുന്നത്. എന്താലായും മറ്റൊരു ഡിവോഴ്സ് ഇല്ലല്ലോ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എത്രയും പെട്ടെന്ന് തിരിച്ചുവരൂ’, എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

എന്നാൽ ഡിവോഴ്സ് ആണെങ്കിൽ തന്നെ എന്തിനാണ് ഇത്ര വിഷയമാക്കുന്നതെന്നാണ് ചിലർ ഈ കമന്റിന് താഴെ മറുപടി നൽകുന്നത്. ‘വർക്കാവാത്ത ബന്ധങ്ങളിൽ പിടിച്ച് നിൽക്കുകയെന്നതിനാൽ വളരെ നല്ലതാണ് അതിൽ നിന്നും പുറത്തുകടക്കുന്നത്’, എന്നായിരുന്നു ഒരാൾ മറുപടിയായി കുറിച്ചത്.

ഡിവോഴ്സിന് യാതൊരു ചാൻസും ഇല്ലെന്നും നസ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത് നസ്രിയ നസീം ഫഹദ് എന്ന് തന്നെയാണെന്നാണുമാണ് മറ്റ് ചിലരുടെ കമന്റുകൾ. എന്തായാലും രണ്ട് പേരോടും സ്നേഹം മാത്രമെന്നും എത്രയും വേഗം നസ്രിയയ്ക്ക് തന്റെ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് മുന്നോട്ട് വരാൻ കഴിയട്ടെയെന്നും പലരും കുറിച്ചു.

എന്നാൽ ഡിവോഴ്സ് ആണെങ്കിൽ തന്നെ എന്തിനാണ് ഇത്ര വിഷയമാക്കുന്നതെന്നാണ് ചിലർ ഈ കമന്റിന് താഴെ മറുപടി നൽകുന്നത്. ‘വർക്കാവാത്ത ബന്ധങ്ങളിൽ പിടിച്ച് നിൽക്കുകയെന്നതിനാൽ വളരെ നല്ലതാണ് അതിൽ നിന്നും പുറത്തുകടക്കുന്നത്’, എന്നായിരുന്നു ഒരാൾ മറുപടിയായി കുറിച്ചത്.

അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് നമ്മുക്ക് വളരെ കുറച്ചല്ലേ അറിയൂവെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ‘നമ്മുക്ക് അവരെ കുറിച്ച് കുറച്ച് മാത്രമേ അറിയൂ, നമ്മൾ കാണുന്നത് തന്നെ ശരിയായിരിക്കണമെന്നില്ല. ആർക്കെങ്കിലും ഹാർട്ട്ബ്രേക്ക് സംഭവിക്കുന്നതോ ഡിപ്രഷനിലേക്ക് പോകുന്നതോ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മളിൽ പലർക്കും ഇത് സംഭവിച്ചിട്ടുണ്ടാകാം. എന്തായാലും ഇപ്പോൾ അവർ അനുഭവിക്കുന്നതിൽ നിന്നും അവർ പുറത്തുകടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേറൊരാൾ കുറിച്ചു. മാത്രമല്ല, കുറിപ്പ് ആദ്യം വായിച്ചപ്പോൾ ഗർഭിണിയാണെന്നുള്ള അനൗൺസ്മെന്റായിരിക്കും എന്നാണ് കരുതിയതെന്നാണ് ചിലർ കുറിക്കുന്നത്.

നസ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

എല്ലാവർക്കും നമസ്‌കാരം,

നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുറച്ചുനാളായി എന്തുകൊണ്ടാണ് ഞാൻ എല്ലാത്തിൽ നിന്നും വിട്ടുനിന്നത് എന്നത് നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഈ അത്ഭുതകരമായ കമ്മ്യൂണിറ്റിയിൽ ഞാൻ എപ്പോഴും സജീവ അംഗമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇമോഷണലായിട്ടും വ്യക്തി ജീവിതത്തിലെ വെല്ലുവിളികളുമൊക്കെയായി വളരെ ശ്രമകരമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. നിലവിലും അതേ അവസ്ഥ തുടരുകയാണ്.

എന്റെ 30-ാം പിറന്നാൾ, പുതുവത്സരം, എന്റെ ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ വിജയവും മറ്റ് നിരവധി പ്രധാന നിമിഷങ്ങളും എനിക്ക് നഷ്ടമായി. അതൊന്നും ആഘോഷിതക്കാന്‌ സാധിക്കാതിരുന്നതും ഇതുകൊണ്ടാണ്. എന്തുകൊണ്ടായിരുന്നു ഇത് എന്ന് വിശദീകരിക്കാത്തതിനും കോളുകൾ എടുക്കാത്തതിനും സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനും എന്റെ എല്ലാ സുഹൃത്തുക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഉണ്ടാക്കിയേക്കാവുന്ന ഏതെങ്കിലും വിഷമത്തിനോ അസൗകര്യത്തിനോ ഞാൻ ശരിക്കും ഖേദിക്കുന്നു.

ഞാൻ പൂർണ്ണമായും എന്നിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു. ജോലിക്കായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഇത് മൂലം ഉണ്ടാക്കിയേക്കാവുന്ന എന്തെങ്കിലും തടസ്സങ്ങൾക്ക് ഞാൻ ഖേദിക്കുന്നു.

ഒരു നല്ല കാര്യം പറയട്ടെ, ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു! എല്ലാ അംഗീകാരങ്ങൾക്കും സഹ നോമിനികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾക്കും വളരെ നന്ദി. ഇതൊരു കഠിനമായ യാത്രയായിരുന്നു, ഈ സമയത്ത് എന്നെ മനസിലാക്കി സപ്പോർട്ട് ചെയ്തതിന് ഞാൻ നന്ദി അറിയിക്കുന്നു. എനിക്ക് പൂർണമായിട്ടും തിരിച്ച് വരണമെങ്കിൽ കുറച്ച് സമയം കൂടി വേണം. ഞാനിപ്പോൾ സുഖംപ്രാപിക്കുന്നതിന്റെ പാതയിലാണെന്ന് മാത്രം അറിയിക്കുകയാണ്.

ഇങ്ങനെ അപ്രത്യക്ഷമായതിന് എന്റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരണം നൽകാൻ ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് തോന്നിയതിനാലാണ് ഇന്ന് ഞാൻ ഇത് എഴുതിയത്. എല്ലാവരോടും സ്‌നേഹമുണ്ടെന്നും വൈകാതെ നമുക്ക് വീണ്ടും കൂടി ചേരാമെന്നും നിർത്താതെയുള്ള നിങ്ങളുടെ എല്ലാവരുടെയും പിന്തുണകൾക്ക് നന്ദിയെന്നും പറഞ്ഞാണ് നസ്രിയ എഴുത്ത് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ഡിസംബറിന് ശേഷം സോഷ്യൽ മീഡിയയിലും നടി ആക്ടീവായിരുന്നില്ല. 2014 ഓഗസ്റ്റ് 21 നായിരുന്നു നസ്രിയയുടെയും ഫഹദിന്റെയും വിവാഹം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19ാം വയസ്സിൽ നടി വിവാഹിതയാകുന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു. വിവാഹിതനാകുമ്പോൾ 32 കാരനാണ് ഫഹദ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും.

ബാംഗ്ലൂർ ഡ‍െയ്സിന്റെ സെറ്റിൽ വെച്ചാണ് നസ്രിയയും ഫഹദും പ്രണയത്തിലാകുന്നത്. . പ്രണയകാലത്തെക്കുറിച്ച് നസ്രിയയും ഫഹദും നിരവധി തവണ സംസാരിച്ചിട്ടുണ്ട്. അടുത്തിടെയും ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ ഫഹദിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ നിന്നുള്ള പരിഹാസത്തെ പറ്റിയും നടി സംസാരിച്ചിരുന്നു. കല്യാണം കഴിക്കുമ്പോഴേ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന്. ഒരാളുടെ സ്വഭാവത്തെ മാറ്റി കളയാൻ ഉള്ളതാണോ വിവാഹമെന്ന് നസ്രിയ ചോദിക്കുന്നു. സുഹൃത്തുക്കൾ ആയിരിക്കുമ്പോൾ ഞങ്ങൾ എന്തായിരുന്നു അത് ഇന്നും തുടരുകയാണ്.

ഫഹദ് ഫാസിൽ എന്ന് പറയുന്നത് എന്റെ പ്രോപ്പർട്ടി ഒന്നുമല്ല. എനിക്ക് എഴുതിത്തന്ന സ്ഥലം ഒന്നുമല്ലല്ലോ. ഞാനും അതുപോലെ തന്നെ. രണ്ട് വ്യക്തികളായി നിൽക്കുന്നത കൊണ്ടാണ് അന്നത്തെ അതേ വൈബ് തുടരാൻ ആകുന്നത്. ഫഹദിനെ സൂക്ഷ്മദർശനി ഉപയോഗിച്ച് നോക്കാറില്ല. പക്ഷേ വൃത്തിയെക്കുറിച്ച് കുറച്ച് വൃത്തികെട്ട സ്വഭാവം എനിക്കുണ്ട്. ഒരു വസ്തു വച്ച സ്ഥലത്ത് നിന്ന് എടുത്താൽ അത് അവിടെ തന്നെ വയ്ക്കണം. ഞാൻ ബഹളം ഉണ്ടാക്കുന്നത് ഈ കാര്യത്തിൽ മാത്രമാണെന്നും,’ നടി കൂട്ടിച്ചേർത്തു.

‘ഞാൻ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ ഒന്നും വായിക്കാറില്ല. വാർത്തയാകുമ്പോഴാണ് അറിയുന്നത്. കല്യാണം കഴിഞ്ഞപ്പോൾ പ്രായവ്യത്യാസത്തിൽ നെഗറ്റീവ് കമന്റുകളുമായി ചിലർ വന്നിരുന്നു. അതുകഴിഞ്ഞ് ഞാൻ തടി വെച്ചപ്പോൾ മോശം കമന്റുകൾ ഇട്ടവരുണ്ട്. അവസാനം സുഷിന്റെ കല്യാണത്തിൽ തൃപ്പൂണിത്തറ അമ്പലത്തിൽ പോയപ്പോഴും ഉണ്ടായി. ആ ക്ഷേത്രത്തെക്കുറിച്ച് അറിയാവുന്ന ആരും വിവാദമുണ്ടാക്കിയവർക്കൊപ്പം നിൽക്കില്ല. ആർക്കാണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല. ഞാനും ഷാനുവും എവിടെ ചെന്നാലും ആളുകൾ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്ന്,’ നസ്രിയ പറയുന്നു.

ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് നസ്രിയയുടെ മറുപടി ഇങ്ങനെയാണ്. ‘അങ്ങനൊരു സിനിമ ആലോചനയിൽ ഇല്ലെന്ന് പറയുന്നില്ല. രണ്ടുപേർക്കും ഒന്നിച്ച് വരാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ട്രാൻസിന് മുൻപ് സിനിമ ആലോചിച്ചെങ്കിലും നടന്നില്ല. ഞാനും ഷാനുവും ഒന്നിച്ചു വരുമ്പോൾ അത് ഗംഭീരമാവണം.

ഭാര്യയും ഭർത്താവും കഥാപാത്രങ്ങളായ ഒരുപാട് കഥകൾ വരുന്നുണ്ട്. പക്ഷേ എന്തെങ്കിലും അത്ഭുതപ്പെടുത്തുന്ന ഒരു ഘടകം വേണ്ടേ? ഒരുമിച്ച് ഒരു സിനിമ എന്നത് ചലഞ്ചിങ് ആണ്. രണ്ടുപേരും വീട്ടിൽ നിന്ന് വന്ന് അഭിനയിച്ചത് പോലൊരു തോന്നൽ ഉണ്ടാവാൻ പാടില്ല. രണ്ടു കഥാപാത്രങ്ങൾക്കും ഒറ്റയ്ക്ക് നിൽക്കാൻ പറ്റണം. ഈ കടമ്പകളൊക്കെ കടന്നാലേ ഒരുമിച്ചുള്ള സിനിമ സംഭവിക്കാൻ സാധ്യതയുള്ളൂ എന്നാണ് നസ്രിയ അഭിമുഖത്തിൽ പറയുന്നത്.

More in Malayalam

Trending

Recent

To Top