Malayalam
ഇത്തവണ മൂക്കുത്തി അമ്മനാകാന്‍ നയന്‍സ് എത്തില്ല, കാരണം!; പകരം എത്തുന്നത് തൃഷ
ഇത്തവണ മൂക്കുത്തി അമ്മനാകാന്‍ നയന്‍സ് എത്തില്ല, കാരണം!; പകരം എത്തുന്നത് തൃഷ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. സോഷ്യല്‍ മീഡിയയില്‍ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
നയന്‍താര ദേവി വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. എന്നാല്‍ മൂക്കുത്തി അമ്മനായി ഇത്തവണ നയന്‍താരയുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്.
സീക്വലില്‍ തെന്നിന്ത്യന്‍ താരം തൃഷ ലീഡ് റോളിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ആര്‍ ജെ ബാലാജി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
2020ല്‍ ആര്‍ജെ ബാലാജി എന്‍ജെ ശരവണന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മന്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ആര്‍ജെ ബാലാജി, ഉര്‍വ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
രണ്ടാം ഭാഗത്തിലും ഇതേ താരങ്ങള്‍ തന്നെയാകും അണിനിരക്കുക. ജീവിതം മുന്‍പോട്ട് പോകാന്‍ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നില്‍ മൂക്കുത്തി അമ്മന്‍ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
