Connect with us

ചിമ്പു സ്വകാര്യ ചിത്രങ്ങളിൽ പലതും വെളിയിൽ പ്രചരിപ്പിച്ചതാണ് നയൻതാരയുമായി പിണങ്ങാനും പിരിയാനുമുള്ള കാരണം; ആലപ്പി അഷ്റഫ്

Actress

ചിമ്പു സ്വകാര്യ ചിത്രങ്ങളിൽ പലതും വെളിയിൽ പ്രചരിപ്പിച്ചതാണ് നയൻതാരയുമായി പിണങ്ങാനും പിരിയാനുമുള്ള കാരണം; ആലപ്പി അഷ്റഫ്

ചിമ്പു സ്വകാര്യ ചിത്രങ്ങളിൽ പലതും വെളിയിൽ പ്രചരിപ്പിച്ചതാണ് നയൻതാരയുമായി പിണങ്ങാനും പിരിയാനുമുള്ള കാരണം; ആലപ്പി അഷ്റഫ്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം. താരങ്ങളുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്.

എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. ചിമ്പുവും, നടനും ഡാൻസറുമായ പ്രഭുദേവയും ചിമ്പുവുമായുള്ള പ്രണയവുമെല്ലാം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പ്രഭുദേവയും വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നും നയൻതാര മതം മാറി ഹിന്ദുവാകുന്നുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാൻ തീരുമാനിച്ച നയൻതാര സിനിമാ കരിയർ വിടാനും തയ്യാറായി.

സീത രാമ രാജ്യം എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയൻതാര പ്രഖ്യാപിച്ചതുമാണ്. എന്നാൽ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകർന്ന നയൻതാര കുറച്ച് കാലം കരിയറിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി. ഇപ്പോഴിതാ താരത്തിന്റെ സംഭവ ബഹുലമായ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവല്ലക്കാരി ഡയാന കുര്യൻ ‘ചമയം’ എന്ന കൈരളി ചാനലിലെ പരിപാടിയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ ഫാസിൽ ശുപാർശ ചെയ്‌താണ്‌ നയൻതാരയ്ക്ക് മനസിനക്കരെയിൽ വേഷം കിട്ടുന്നത്. അവിടെ വച്ചാണ് താരത്തിന് പേര് മാറുന്നതും. പിന്നീട് തമിഴിലേക്ക് ചേക്കേറി. ശരത് കുമാറിന്റെയും രജനീകാന്തിന്റെയും നായികാവേഷം ചെയ്‌തു ശ്രദ്ധിക്കപ്പെട്ടു. ഇവിടെ മലയാളത്തിൽ ലേഡി സൂപ്പർസ്‌റ്റാർ എന്ന പേര് ചാർത്തിക്കിട്ടാനായി കടിപിടി നടക്കുമ്പോൾ അവിടെ തമിഴ്‌നാട്ടിൽ ഒരു മലയാളി നടിക്ക് ലേഡി സൂപ്പർസ്‌റ്റാർ പദവി ലഭിച്ചിട്ടും അയ്യോ അതെനിക്ക് വേണ്ട എന്നാണ് പറയുന്നത്.

ഇന്ത്യൻ സിനിമയിൽ കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു പെൺകരുത്ത് തന്നെയാണ് നയൻതാര. തന്റെ ഡേറ്റിംഗും പ്രേമവും വിവാഹവുമൊക്കെ ഞാൻ എല്ലായിടത്തും തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതോണ്ട് തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് നയൻതാര പറയാറുണ്ട്. എന്നെ കുറിച്ചുള്ള ഗോസിപ്പുകളൊന്നും ശ്രദ്ധിക്കാറില്ല, അതൊന്നും തന്നെ തളർത്താറുമില്ലെന്നാണ് നടി പറയുന്നത്. അവരുടെ ആദ്യ പ്രണയം ചിമ്പു എന്ന് വിളിക്കുന്ന ചിലമ്പരസനുമായിട്ടായിരുന്നു.

എന്നാൽ അവർ തമ്മിലുള്ള സ്വകാര്യ നിമിഷത്തിൽ പകർത്തിയ ചിത്രങ്ങളിൽ പലതും വെളിയിൽ പ്രചരിപ്പിച്ചതാണ് അവർ തമ്മിൽ പിണങ്ങാനും പിരിയാനുമുള്ള കാരണമായി പറയപ്പെടുന്നത്. ആ ബന്ധത്തിൽ നിന്ന് നയൻ‌താര പിന്മാറിയത് ഒരുതരത്തിൽ നന്നായെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാൽ രണ്ടാമത് നയൻതാര പ്രണയത്തിലായതാണ് കൂടുതൽ പുലിവാലുകൾക്ക് കാരണമായത്. പ്രഭുദേവയുമായിട്ടുള്ള പ്രണയം ശക്തമായപ്പോൾ അദ്ദേഹത്തിന്റെ പേര് നയൻതാര തന്റെ കൈയ്യിൽ പച്ചക്കുത്തി.

ഇവരുടെ പ്രണയവും ഈ പച്ചക്കുത്തലുമൊക്കെ തമിഴ് സിനിമാലോകത്ത് സ്‌ഫോടനാത്മകമായ വാർത്തയായി പ്രചരിച്ചു. ഇതോടെ പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നു. ജനങ്ങളെല്ലാം ഭാര്യയുടെ കൂടെ നിന്നു. ഗത്യന്തരമില്ലാതെ ആ പ്രണയം പൊട്ടിച്ചിതറി. രണ്ട് പേരും ആ ബന്ധത്തിൽ നിന്നും പിന്മാറി. ഇതൊക്കെ ആളുകൾ അറിഞ്ഞെങ്കിലും നയൻതാരയുടെ കരിയറിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. ഈ സമയം കൊണ്ട് നയൻതാര നൂറ് കോടി സമ്പാദിച്ച് കഴിഞ്ഞു.

ആഡംബര വീടുകളും കാറുമൊക്കെ സ്വന്തമാക്കി. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി സ്ഥലം വാങ്ങി. ദുബായിലെ ഒരു പ്രെട്രോളിയം കമ്പനിയിൽ നൂറ് കോടി ഇൻവെസ്റ്റ് ചെയ്തു. കൂടാതെ സ്വന്തമായി ഒരു സ്വകാര്യ വിമാനവും അവർക്കുണ്ടെന്ന് പറയപ്പെടുന്നു. നാനും റൗഡി താൻ എന്ന സിനിമയാണ് നയൻതാരയുടെ ജീവിതം അടിമുടി മാറ്റി മറിച്ചത്. നയൻതാരയുടെ കഥാപാത്രത്തിന് പ്രധാന്യം കിട്ടുന്നതിന് വേണ്ടി സംവിധായകൻ വിഘ്‌നേശ് ശിവൻ അവരിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

അതിൽ കടുത്ത അമർഷം അതിന്റെ നിർമാതാവ് ധനുഷിന് ഉണ്ടായിരുന്നു. ആ സമയത്തിനുള്ളിൽ വിഘ്‌നേശും നയൻതാരയും പ്രണയത്തിലായി. വിഘ്‌നേശിന്റെ അമ്മ ഒരു പോലീസുകാരിയായിരുന്നു. അച്ചടക്കത്തിൽ വളർത്തിയ മകനാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന വിഘ്‌നേശാണ് തന്റെ ഭർത്താവെന്ന് നയൻതാര ആദ്യമേ തീരുമാനിച്ചു. ശേഷം രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ പ്രൗഢഗംഭീരമായ വിവാഹമായിരുന്നു.

സത്യൻ അന്തിക്കാട് മുതൽ ഷാരൂഖ് ഖാൻ വരെയുള്ളവർ ആ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തമിഴ് സിനിമാമേഖലയിൽ കേട്ട് കേൾവിയില്ലാത്ത കാര്യം കൂടി നയൻതാര ചെയ്തു. പ്രസവം ഒഴിവാക്കുന്നതിന് വേണ്ടി നയൻതാര വാടകഗർഭപാത്രമെടുത്ത് ഇരട്ടക്കുട്ടികൾക്ക് ജന്മം കൊടുത്തു.’ എന്നും അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ പറയുന്നു.

അടുത്തിടെ, പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് ആദ്യമായി നയൻതാര വെളിപ്പെടുത്തിയിരുന്നു. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നത്. ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്.

അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാന‍ാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു.

നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തു.ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി.

ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിൽ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതിൽ കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി. അതേസമയം, പ്രഭുവേദയുമായി അകന്ന ശേഷം കരിയറിൽ നിന്നും വിട്ട് നിന്ന നയൻ‌താരയ്ക്ക് മുൻനിര നായിക സ്ഥാനവും നഷ്ടമായിരുന്നു. എന്നാൽ രാജറാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി.

ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്. അതേസമയം പ്രഭുദേവ ബന്ധം തകർന്ന ശേഷം ഇതുവരെയും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. റംലത്ത് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അന്ന് നയൻതാരയ്ക്കും പ്രഭുദേവയ്ക്കും എതിരെ റംലത്ത് പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്. നയൻതാരയുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറഞ്ഞ് ലത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. അവർ അതിനെതിരെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

2010 ൽ ലതയും പ്രഭുദേവയും ഡിവോഴ്സ് ആയി. വൻ തുക ജീവനാംശമായി പ്രഭുദേവ നൽകി. മക്കളുടെ കാര്യങ്ങളും ഏറ്റെടുത്തു. റിപ്പോർട്ടുകൾ പ്രകാരം വിവാഹം ചെയ്തില്ലെങ്കിലും നയൻതാരയും പ്രഭുദേവയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നു. പ്രഭുദേവയുമായി മുന്നോട്ടുള്ള ജീവിതം സാധ്യമല്ലെന്ന് ഒരു ഘട്ടത്തിൽ നയൻതാര മനസിലാക്കി. അന്നും കോടികൾ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. പ്രഭുദേവയ്ക്ക് വേണ്ടി നയൻതാര വല്ലാതെ പണം ചെലവഴിച്ചു.

എന്നാൽ പ്രഭുദേവയ്ക്കും എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു. മക്കളോട് പ്രഭുദേവ കാണിക്കുന്ന അടുപ്പം ശ്രദ്ധയിൽപ്പെട്ട നയൻസ് തനിക്ക് അർഹിച്ച പരിഗണന പ്രഭുദേവയിൽ നിന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് തോന്നിയതോടെ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പ്രഭുദേവയുമായുള്ള ബന്ധം കാരണം നയൻതാരയുടെ പ്രതിച്ഛായ്ക്ക് വലിയ പേരുദോഷമുണ്ടായി. വിവാഹേതര ബന്ധമെന്ന പേരിൽ ആക്ഷേപങ്ങളും കേട്ടു.

കരിയറിലെ തിരക്കേറിയ സമയത്താണ് സിനിമകൾ വേണ്ടെന്ന് വെച്ച് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നയൻതാര തയ്യാറാകുന്നത്. ഈ ബന്ധം അവസാനിച്ചതോടെ സിനിമാ രംഗത്തെ മുൻനിര സ്ഥാനവും നടിക്ക് നഷ്ടപ്പെട്ടിരുന്നു. മാനസികമായി തകർന്ന നയൻതാര ഒരു വർഷത്തോളം ലൈം ലൈറ്റിൽ നിന്നും മാറി നിന്നു .പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് നടത്തിയത്. കഥ കേട്ട് അഭിനയപ്രാധാന്യമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്താണ് നയൻതാര ഇപ്പോൾ മുന്നോട്ട് പോകുന്നത്.

അടുത്തിടെ, പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി നയൻ‌താര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എന്നാൽ ചില സമയത്ത് അത് പ്രേക്ഷകരിൽ നിന്നും വേർതിരിച്ചു നിർത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്​താവനയിൽ നയൻതാര കൂട്ടിച്ചേർത്തു. നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചു.

എനിക്ക് ഇത്രയും വലിയ ഒരു കിരീടം നൽകിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ നയൻതാര എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം ഈ പേരാണ് എൻറെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നത്. ഞാൻ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്, നടി എന്ന നിലയ്​ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്​ക്കും’ എന്നാണ് നയൻ‌താര പറഞ്ഞത്.

More in Actress

Trending

Recent

To Top