Connect with us

വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക നയൻതാരയ്ക്ക് ശരവണൻ വാഗ്ദാനം ചെയ്തിട്ടും ഒപ്പം അഭിനയിക്കാൻ നയൻതാര തയ്യാറായില്ല; ചെയ്യാർ ബാലു

Actress

വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക നയൻതാരയ്ക്ക് ശരവണൻ വാഗ്ദാനം ചെയ്തിട്ടും ഒപ്പം അഭിനയിക്കാൻ നയൻതാര തയ്യാറായില്ല; ചെയ്യാർ ബാലു

വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക നയൻതാരയ്ക്ക് ശരവണൻ വാഗ്ദാനം ചെയ്തിട്ടും ഒപ്പം അഭിനയിക്കാൻ നയൻതാര തയ്യാറായില്ല; ചെയ്യാർ ബാലു

സിനിമയിൽ അഭിനയിക്കണമെന്ന മോഹം പിടിച്ച് വന്ന കുട്ടിയായിരുന്നില്ല തിരുവല്ലക്കാരി ഡയാന, പക്ഷെ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമാണ് എന്നു താൻ മനസിലാക്കി എന്നാണ് സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞത്. അദ്ദേഹം മനസിനക്കരെയിലേക്ക് നായികയെ തിരയുന്ന നേരത്താണ് മാഗസിൻ കവറിൽ ഡയാനയുടെ ഫോട്ടോ കാണുന്നതും ചിത്രത്തിലേയ്ക്ക് ജയറാമിന്റെ നായികയായി ക്ഷണിക്കുന്നതും. ഇരുപത് വർഷത്തെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയത് പലരും സ്വപ്നം കാണുന്നതിനും മുകളിലുള്ള വിജയമാണ്. ഇന്ന് ബോളിവുഡിൽ വരെ ഡിമാന്റുള്ള നായികയായി മാറി കഴിഞ്ഞു.

ലേഡി സൂപ്പർസ്റ്റാർ പദവി ലഭിച്ചപ്പോഴും വിജയ്, രജിനികാന്ത് ചിത്രങ്ങളിൽ പ്രാധാന്യം കുറഞ്ഞ നായികാ വേഷം ചെയ്യാൻ നയൻതാര തയ്യാറായിട്ടുണ്ട്. കോടികളാണ് താരത്തിന്റെ പ്രതിഫലം. കരിയറിൽ പല സിനിമകളും നയൻതാര വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഇവയിൽ ചിലത് സൂപ്പർഹിറ്റായപ്പോൾ ചിലത് പരാജയപ്പെട്ടു. 2022 ലാണ് ശരവണൻ നായകനായ ലെജന്റ് എന്ന സിനിമ റിലീസ് ചെയ്യുന്നത്.

ബോളിവുഡ് താരം ഉർവശി റട്ടോലയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഉർവശിക്ക് പകരം ആദ്യം നായികയായി പരിഗണിച്ചത് നയൻതാരയെയായിരുന്നു. എന്നാൽ നയൻ‌താര ഈ സിനിമ നിരസിച്ചു. റിപ്പോർട്ടുകൾ പ്രകാരം ലെജന്റിൽ നയൻതാരയെ നായികയായി ലഭിക്കാൻ ശരവണൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല.

തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു ഇതേക്കുറിച്ച് സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയുമായി ബന്ധപ്പെട്ട് പല തവണ നയൻതാരയെ ശരവണൻ വീട്ടിൽ പോയി കണ്ടിരുന്നു എന്നാണ് ചെയ്യാർ ബാലു പറഞ്ഞത്. വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക നയൻതാരയ്ക്ക് ശരവണൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നയൻതാര സിനിമയ്ക്ക് ഒപ്പ് വെച്ചില്ലെന്നാണ് ചെയ്യാർ ബാലു പറഞ്ഞത്.

നയൻതാരയുടെ ഫ്‌ലാറ്റിന് മുന്നിൽ റോൾസ് റോയ്‌സിന്റെ കാർ എപ്പോഴുമുണ്ടാകും. ആ കാർ ആരുടേതാണെന്ന് ചിന്തിച്ചു. പിന്നീട് ഒരു കല്യണ ഫംങ്ഷനിൽ വെച്ച് ഇതേ കാർ കണ്ടു. ലെജൻഡ് ശരവണന്റെ കാറായിരുന്നു അത്. അദ്ദേഹം ഇടയ്ക്കിടെ അവിടെ പോകുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങൾ വന്നു. തന്റെ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് നയൻതാരയെ ലെജൻഡ് ശരവണൻ സമീപിക്കുന്നതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നെന്ന് അവതാരകൻ ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ച് ചെയ്യാറു ബാലു വിശദീകരിച്ചു. നയൻതാരയുടെ ഫ്‌ലാറ്റിന് മുമ്പിൽ ലെജന്റിന്റെ കാർ എന്നൊക്കെ വാർത്തകൾ അന്ന് വന്നിട്ടുണ്ട്. ആ അപ്പാർട്‌മെന്റുള്ള ഏരിയ വിവിഐപികളുടേതാണ്. അത്രയും സെക്യൂരിറ്റി സിസ്റ്റം ഉണ്ട്. ലെജന്റിന്റെ ആദ്യ സിനിമയിൽ നയൻതാര ജോഡിയായി അഭിനയിക്കണമെന്ന് അദ്ദേഹം ഭയങ്കരമായി ആഗ്രഹിച്ചു. നയൻതാര വാങ്ങുന്നതിന്റെ രണ്ടിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തു. പത്ത് കോടിയല്ല, നൂറ് കോടി തന്നാൽ പോലും ഞാൻ അഭിനയിക്കില്ലെന്ന് നയൻതാര പറഞ്ഞു.

ആ ദേഷ്യത്തിലാണ് ബോളിവുഡ് നടിയെ കൊണ്ട് വന്നതെന്ന് ചെയ്യാറു ബാലു പറയുന്നു. നയൻതാരയുടെ ഫ്‌ലാറ്റുള്ള സ്ഥലത്ത് ലെജന്റ് ശരവണനും ഫ്‌ലാറ്റുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. ഇടയ്ക്കിടെ നടിയെ പോയിക്കണ്ട് സിനിമയുടെ കാര്യം സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഒരു ഫ്‌ലാറ്റ് സ്വന്തമായി ലെജന്റ് വാങ്ങിയതായിരിക്കാമെന്നും ചെയ്യാർ ബാലു അഭിപ്രായപ്പെട്ടു.

നയൻതാര സിനിമ നിരസിച്ചതോടെ നടിയെ പോലെ തന്നെയുള്ള ഒരു നായികയെ അദ്ദേഹം തേടി. നയൻതാരയെ പോലെയുള്ള നടിക്കായി ഓഡിഷൻ വെച്ചു. എന്നാൽ ഉർവശി റാട്ട്വേലിനെയാണ് നായികയാക്കിയത്. ബോളിവുഡിൽ വലിയ ശമ്പളമൊന്നും വാങ്ങാത്ത നടിയാണ്. വലിയ തുക ഉർവശിക്ക് പ്രതിഫലമായി നൽകിയെന്നും ചെയ്യാർ ബാലു ചൂണ്ടിക്കാട്ടി.

40-50 കോടി ബജറ്റിലാണ് ലെജൻഡ് ഒരുക്കിയത്. റിലീസിന് മുമ്പ് തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡിജെറി ജോഡി സംവിധാനം ചെയ്!ത ചിത്രത്തിൽ സ്വന്തം പേരിൽ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് 52കാരനായ ശരവണൻ അവതരിപ്പിക്കുന്നത്. 2015 മിസ് യൂനിവേഴ്‌സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഉർവശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

അന്ന് വലിയ തിരക്കുകളിലാണ് കരിയറിൽ നയൻതാര. താരമൂല്യം കുതിച്ചുയർന്ന സമയം. ലെജന്റ് നിരസിക്കാനുള്ള നയൻതാരയുടെ തീരുമാനം ശരിയായിരുന്നെന്ന് പിന്നീട് വ്യക്തമായി. തിയറ്ററിൽ പരാജയപ്പെ‌ടുകയായിരുന്നു ലെജന്റ്. ആ സമയത്ത് താരമല്ലാത്ത ശരവണനൊപ്പം അഭിനയിച്ചിരുന്നെങ്കിൽ നടിയുടെ കരിയർ ഗ്രാഫിനെ അത് ബാധിച്ചേനെ.

ന‌യൻതാര കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ചെയ്ത പല സിനിമകളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാൽ വലിയ അവസരങ്ങൾ ഇപ്പോഴും നയൻതാരയ്ക്ക് ലഭിക്കുന്നു. ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ആറ് കോടി രൂപയാണ് നയൻതാര ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും നയൻ‌താരയാണ് നായിക. തമിഴിൽ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നു.

എന്നാൽ കഴിഞ്‍ ദിവസം, മൂക്കുത്തി അമ്മൻ 2 സംബന്ധിച്ച് ചില അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നയൻതാരയും സംവിധായകൻ സുന്ദർ സിയും തമ്മിൽ പ്രശ്നങ്ങളുണ്ടായെന്നും ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നെന്നും സംസാരമുണ്ടായി. നയൻതാരയ്ക്ക് പകരം തമന്ന ഭാട്ടിയയെ നായികയാക്കിയേക്കുമെന്നുമാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.

തമന്ന നായികയാകുമെന്ന് അഭ്യൂഹം വന്നെങ്കിലും. എന്നാൽ അത് സത്യമല്ലെന്ന് ബിസ്മി പറയുന്നു. നയൻതാര തന്നെയാണ് നായിക. നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നു. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു.

ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു.

അത് സംവിധായകനോടാണ് പറയേണ്ടത്. എന്നാൽ അസിസ്റ്റന്റ് ഡയരക്ടറെ വേലക്കാരനെ പോലെ കണ്ട് ദേഷ്യപ്പെട്ട് സംസാരിച്ചാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും. ഈ പ്രശ്നം കാരണം അസിസ്റ്റന്റ് ഡയരക്ടർ ഈ സിനിമയേ വേണ്ടെന്ന് പറഞ്ഞ് പോയി. പൊള്ളാച്ചിയിൽ ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. പൊള്ളാച്ചിക്ക് വരാൻ പറ്റില്ല, എനിക്ക് കുട്ടികളുണ്ടെന്ന് നയൻതാര പറഞ്ഞു. ഇപ്പോൾ ചെന്നെെയ്ക്കടുത്താണ് ഷൂട്ടിംഗ്. ഇനിയും ഇങ്ങനെയാണെങ്കിൽ നയൻതാരയെ മാറ്റാൻ പോലും സാധ്യതയുണ്ട്.

സുന്ദർ സി നേരത്തെ തമന്നയെ വെച്ച് സിനിമ ചെയ്തതാണ്. സുന്ദർ സി വളരെ ഫ്രണ്ട്ലിയായ ഡയരക്ടറാണ്. ആരോടും പരിധി വിട്ട് സംസാരിക്കില്ല. എന്ത് ദേഷ്യമുണ്ടെങ്കിലും അധികം പുറമേക്ക് കാണിക്കില്ല. എത്ര അമർഷമുണ്ടെങ്കിലും ചിരിക്കും. മാത്രവുമല്ല ഇപ്പോഴാണ് സിനിമ ആരംഭിച്ചത്. ഷൂട്ട് നന്നായി പോകട്ടെയെന്ന് അദ്ദേഹം കരുതുന്നു. 112 കോടിയാണ് സിനിമയുടെ ബഡ്ജറ്റെന്നും ബിസ്മി വ്യക്തമാക്കി.

അതേസമയം, വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ 2. 100 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. മൂക്കുത്തി അമ്മനിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി നയൻതാരയും കുടുംബവും വ്രതത്തിലാണെന്ന് നിർമ്മാതാവ് ഇഷാരി കെ ഗണേഷ് പറഞ്ഞിരുന്നു.

ഒരു മാസമായി നയൻതാരയും കുഞ്ഞുങ്ങളും അടക്കം വ്രതത്തിലാണ്. സിനിമ ഇതിലും വലിയ രീതിയിലാകും ഒരുക്കുക. റിലീസ് അതിലും വലുതായി, പാൻ ഇന്ത്യൻ റീലീസ് ആയാകും എത്തുക എന്നും നിർമ്മാതാവ് വ്യക്തമാക്കി. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയൻതാര വ്രതം എടുത്തിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്.

കരിയറിൽ ഒരിടവേളയിലുമായിരുന്നു നയൻതാര. 2023 ൽ പുറത്തിറങ്ങിയ അന്നപൂർണി ദ ഗോഡസ് ഓഫ് ഫുഡ് ആണ് നയൻതാരയുടേതായി ഒടവിൽ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. പോയവർഷം പുറത്തിറങ്ങിയ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും വിവാഹ ഡോക്യുമെന്ററിയും വിവാദത്തിൽ പെട്ടിരുന്നു. ഡോക്യുമെന്ററിയ്ക്കായി അനുവാദമില്ലാതെ നാനും റൗഡി താൻ സിനിമയുടെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ ബിടിഎസ് വീഡിയോ ഉപയോഗിച്ചതായിരുന്നു വിവാദത്തിനാധാരം. സിനിമയുടെ നിർമാതാവായ ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെയാണ് നയൻ‌താര രംഗത്ത് മൂന്ന് പേജുള്ള കത്തിലൂടെ നടനെതിരെ രംഗത്തെത്തിയിരുന്നത്. എന്നാൽ തന്റെ തീരുമാനത്തിൽ നിന്ന് മാറാൻ ധനുഷ് ഒരുക്കമായിരുന്നില്ല.

സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്. 3 സെക്കൻഡ് വീഡിയോ ഉൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസ് അയച്ചത്.

ഈ സംഭവത്തിൽ നയൻതാരയും ധനുഷുമായുള്ള പ്രശ്‌നങ്ങളും കേസുകളും നടക്കുകയാണ്. ഇതിനിടെ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്. എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്.

Continue Reading

More in Actress

Trending

Recent

To Top