Connect with us

കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി

Actress

കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി

കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി

സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ജനശ്രദ്ധ നേടിയ നടി നയന ജോസൽ വിവാഹിതയായി. ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. നാളുകളായി പ്രണയത്തിലായിരുന്നു ഇവർ. കഴിഞ്ഞ വർഷം മെയ്യിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കാത്തിരുന്ന ദിവസമായിരുന്നു ഇതെന്നും എല്ലാവരുടേയും പ്രാർഥനയും പിന്തുണയും വേണമെന്നും വിവാഹശേഷം നയന പ്രതികരിച്ചു.

വളരെയധികം സന്തോഷമുണ്ട്. കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്. ഇനി ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും പിന്തുണയും വേണം. വിവാഹത്തിന്റെ ഈ ലുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. കല്ല്യാണത്തിലെ ആദ്യത്തെ ചടങ്ങിന്റെ സാരി കാഞ്ചീവരത്തിൽ നിന്നാണെടുത്തത്. സ്റ്റൈലിസ്റ്റ് ശബരീഷ് ചേട്ടനാണ്. മേക്കപ്പ് ചെയ്തത് സജിത്ത് ആന്റ് സുജിത്താണ്. കല്ല്യാണത്തിന്റെ ലുക്ക് മാത്രമല്ല, സദ്യയും അടിപൊളിയാണെന്ന് എല്ലാവരും പറഞ്ഞുവെന്നും നടി പറഞ്ഞു.

ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമായി വിവാഹത്തിന് നയന തിരഞ്ഞെടുത്തത്. ഓറഞ്ച് സാരിക്ക് വയലറ്റിൽ ഗോൾഡൻ വർക്കോട് കൂടിയ ഹെവി ബോർഡറും നൽകിയിരുന്നു. പേസ്റ്റൽ നിറത്തിലുള്ള കുർത്തയും പൈജാമയുമായിരുന്നു ഗോകുലിന്റെ ഔട്ട്ഫിറ്റ്.

More in Actress

Trending

Recent

To Top