Malayalam
‘മലയാള സിനിമ എന്നെയും വിലക്കിയിട്ടുണ്ട്’, വിവാദങ്ങള്‍ക്കിടെ അധികമാരും അറിയാതെ പോയ ആ വിലക്കിനെക്കുറിച്ച് നവ്യ നായര്‍
‘മലയാള സിനിമ എന്നെയും വിലക്കിയിട്ടുണ്ട്’, വിവാദങ്ങള്‍ക്കിടെ അധികമാരും അറിയാതെ പോയ ആ വിലക്കിനെക്കുറിച്ച് നവ്യ നായര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കകുളാണ് വൈറലായി മാറുന്നത്.
ഇപ്പോള്‍ ശ്രീനാഥ് ഭാസിയെയും ഷെയിന് നിഗമിനെയും വിലക്കിയതിന് പിന്നാലെ അധികമാരും അറിയാതെ പോയ മലയാള സിനിമയിലെ ഒരു വിലക്കിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി. അന്ന് പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിലാണ് ‘അമ്മ’ സംഘടന തന്നെ വിലക്കിയതെന്നാണ് നവ്യ പറയുന്നത്.
‘വിലക്ക് ഞാനും നേരിട്ടുണ്ട്. ‘പട്ടണത്തില്‍ സുന്ദരന്‍’ എന്ന സിനിമയുടെ സമയത്ത് ഞാന്‍ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരില്‍ സിനിമയുടെ നിര്‍മാതാവ് എനിക്കെതിരെ പരാതി നല്‍കി. ആ സമയത്ത് എന്നെ ‘ബാന്‍ഡ് ക്വീന്‍’ എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ട്. പിന്നീട് അത് സത്യമല്ല എന്ന് തെളിഞ്ഞു. ഞാന്‍ അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല.
പക്ഷേ വിലക്കൊക്കെ വന്നതിനു ശേഷമാണ് എന്റെ ഭാഗം എല്ലാവരും കേട്ടത്. അന്ന് ‘അമ്മ’ അസോസിയോഷനും കൂടെ ചേര്‍ന്നാണ് വിലക്കിയത്. അതുകഴിഞ്ഞ് എന്റെ ഭാഗം കേട്ടു, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് മനസ്സിലാക്കി, ആ വിലക്ക് നീക്കി. അങ്ങനെ എന്റെ ജീവിതത്തിലും ഒരു വിലക്ക് സംഭവിച്ചിട്ടുണ്ട്.’ എന്നും നവ്യ നായര്‍ പറഞ്ഞു.
യുവതലമുറയുടെ ലഹരി ഉപയോഗത്തെക്കുറിച്ചും അച്ചടക്കമില്ലായ്മയെപ്പറ്റിയും നവ്യ തുറന്ന് പറയുന്നുണ്ട്. ‘സിനിമയാണ് ഈ ഫെയിം തന്നതെന്ന ഓര്‍മ വേണം. പണ്ടത്തെ നടന്മാര്‍ ഇതൊന്നും ഉപയോഗിച്ചിട്ടല്ല അഭിനയിച്ചിരുന്നത്. ഇത് ഉപയോഗിച്ചാലേ അഭിനയം വരൂ എന്ന ചിന്തയൊക്കെ തെറ്റാണ്. ഇതൊക്കെയാണ് വിലക്കിന്റെ യഥാര്‍ഥ കാരണങ്ങളെങ്കില്‍ അത് തെറ്റാണ്’ എന്നും നവ്യ പറഞ്ഞു.
