മന്മയി,കൃഷ്ണന്റെ രാധയായായി നവ്യ ; വൈറലായി ചിത്രങ്ങൾ !
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ .അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും തിളങ്ങുന്ന താരമാണ് നവ്യ നായര്‍. ഒരിടവേളയ്ക്കു ശേഷമാണ് നവ്യ ‘ഒരുത്തീ’ എന്ന വി.കെ പ്രകാശ് ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്കു തിരിച്ചെത്തുന്നത്. നൃത്തതിലും സജീവമാവുകയാണ് നവ്യ ഇപ്പോള്‍. തിരുവനന്തപുരത്തു നടന്ന ഓണാഘോഷ പരിപാടിയില്‍ നവ്യ ചെയ്ത നൃത്തം ഏറെ ശ്രദ്ധ നേടിയിരുന്നു.
നവ്യ സ്വന്തമായി ഡാന്‍സ് സ്‌ക്കൂള്‍ തുടങ്ങുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു . വിദ്യാരംഭ ദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നവ്യ തന്നെയാണ് വാര്‍ത്ത ആരാധകരുമായി ഈ വാർത്ത പങ്കുവച്ചത്. മാതങ്കി എന്ന നൃത്ത വിദ്യാലായം ഞാന്‍ ആരംഭിക്കുകയാണ്.
ഇപ്പോഴിതാ കൃഷ്ണന്റെ സ്‌നേഹിയതയായ രാധയായാണ് നവ്യ ഇപ്പോള്‍ ആരാധകര്‍ക്കു മുന്‍പിലെത്തിയിരിക്കുന്നത്. ‘മന്മയി’ എന്ന പേരു നല്‍തിയിരിക്കുന്ന ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് നവ്യ ഷെയര്‍ ചെയ്തിരിക്കുന്നത്. രാധയുടെ മറ്റൊരു പേരാണ് മന്മയി എന്നതും നവ്യ അടിക്കുറിപ്പില്‍ പറയുന്നുണ്ട്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആർട്ട് ഫോട്ടോഗ്രാഫർ ആണ് . നവ്യ രാധയായി അണിയിച്ച ഒരുക്കിയിരിക്കുന്നത് മെയ്ക്ക് അപ്പ് ആർട്ടിസ്റ് സജിനാണ് .
ആരാധകര്‍ എന്തായാലും നവ്യയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് ‘നന്ദന’ത്തിലെ ബാലാമണി. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് സംശയമാണ്. സ്വപ്നവും മിത്തും ഇടകലരുന്ന ചിത്രം കൃഷ്ണഭക്തയായ പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്.
വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് നവ്യ. 2010ൽ വിവാഹിത ആയ ശേഷം 2012ൽ ‘സീൻ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലും ‘ദൃശ്യ’ ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയിൽ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമായിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ.
