പരിശീലനത്തിന് ശേഷം ഞങ്ങള്‍ വിശ്രമിക്കുന്നു! നവ്യയ്ക്കൊപ്പമുള്ള ആളെ കണ്ട് കണ്ണ് തള്ളി ആരാധകർ
By
യുവ-കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും മിനിസ്ക്രീനിലൂടെ നവ്യ തന്റെ സാനിധ്യമറിയിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ്. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുമായി സംവദിക്കാൻ കിട്ടുന്ന ഒരവസരവും നവ്യ പാഴാക്കാറില്ല. എല്ലാവിധ അപ്ഡേറ്റുകളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഡാന്‍സ് ചെയ്ത് വിശ്രമിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. അഭിനയത്തില്‍ സജീവയല്ലെങ്കിലും നൃത്തത്തിന് താരം ഇടവേള നല്‍കാറില്ല. ഇപ്പോള്‍ നൃത്തം ചെയ്ത വിശ്രമിക്കുന്ന തന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
പരിശീലനത്തിന് ശേഷം ഞങ്ങള്‍ വിശ്രമിക്കുന്നു എന്ന തലക്കെട്ടോടെയാണ് താരം തന്റെ പൂച്ചയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചത്. പൂച്ചയുടെ ഒക്കെ ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍ എന്നാണ് ആരാധകര്‍ ചിത്രത്തിന് നല്കിയ കമന്റ്. നൃത്തം ചെയ്ത് തന്റെ അരുമപ്പൂച്ചയ്ക്കൊപ്പം വിശ്രമിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോഴും താരം നൃത്തവുമായി വേദികളില്‍ സജീവമാണ്. ക്ലാസിക്കല്‍ ഡാന്‍സ് പരിശീലനത്തിന് ഇടയില്‍ പകര്‍ത്തിയ നവ്യയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മനു മാസ്റ്ററുടെ കീഴിലാണ് നവ്യ നൃത്തം പരിശീലിക്കുന്നത്. മേയ്കപ്പ് ഇടാതെയാണ് നവ്യ വീഡിയോയില്‍ ഉള്ളത്. നന്ദനത്തില്‍ അഭിനയിക്കുമ്ബോഴുള്ള വണ്ണം മാത്രമാണ് താരത്തിന് ഈ വീഡിയോയിലുമുള്ളത്. വിയര്‍ത്ത് തളര്‍ന്നിട്ടും താരം ഗുരുവിനെ അനുസരിച്ച് പരിശീലനം നടത്തുന്നുവെന്നും വീഡിയോയില്‍ കാണാം. അതേസമയം എന്ത് വിനയമുള്ള ആളാണ് നവ്യയെന്നും മേയ്ക്കപ്പിടാതെ താരം സുന്ദരിയാണെന്നും തങ്ങളുടെ ബാലാമണിയാണ് ഇതെന്നുമാണ് ആരാധകര്‍ കുറിക്കുന്നത്. എല്ലാവരെയും പോലെ അത്രത്തോളം സിംപിളായി തന്നെയാണ് താരസുന്ദരിയുടെ ജീവിതമെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
navya nair new pic
