‘നൃത്തം ചെയ്ത് തളര്‍ന്ന് വന്ന എന്റെ മനം നിറഞ്ഞു.. മകന് നല്കിയ സര്‍പ്രൈസിൽ കണ്ണ് നിറഞ്ഞ് നവ്യ
By
മനോഹരവും ആകർഷകവുമായ ചിത്രങ്ങളാണ് പൊതുവെ സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. നന്ദനത്തിലൂടെ നാടൻ പെൺകുട്ടിയായി വന്ന് ആരാധകരുടെ മനം കവർന്ന നവ്യ നായർ ഇപ്പോഴും തനി നാടൻ തന്നെയെന്നാണ് ആരാധകരുടെ കമന്റ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും മകനൊപ്പമുള്ളതാണ്. പക്ഷെ അത് തനിക്കു എത്രത്തോളം പ്രിയങ്കരമെന്നും നവ്യ പറയും. രാവിലെ ഒരു പരിപാടിക്ക് നൃത്തം ചെയ്ത് ക്ഷീണിച്ചു വന്ന നവ്യക്കൊപ്പമാണ് മകന്. തൊട്ടു പിന്നില്‍ കാണുന്ന സോഫയില്‍ മകന് അമ്മയ്ക്ക് നല്കിയ സ്നേഹോപഹാരവും. രാവിലത്തെ ചടങ്ങില്‍ നവ്യക്ക് സമ്മാനമായി കിട്ടിയ പൂച്ചെണ്ടിലെ പുഷ്പങ്ങള്‍ കൊണ്ട് മകന് അമ്മയോടുള്ള സ്നേഹം എഴുതി ചേര്‍ത്തു. ‘നൃത്തം ചെയ്ത് തളര്‍ന്ന് വന്ന എന്റെ മനം നിറഞ്ഞു’ എന്നാണ് നവ്യ പോസ്റ്റ് ചെയ്യുന്ന സ്നേഹം നിറഞ്ഞ നന്ദി വാചകം.
navya-nair-new-fb-post-
