Malayalam Breaking News
നവ്യാ നായര്‍ തിരിച്ചുവരുന്നു….? ദിലീപിനൊപ്പം തുടങ്ങിയ നവ്യയുടെ ഈ തിരിച്ചുവരവ് ആര്‍ക്കൊപ്പം…?
നവ്യാ നായര്‍ തിരിച്ചുവരുന്നു….? ദിലീപിനൊപ്പം തുടങ്ങിയ നവ്യയുടെ ഈ തിരിച്ചുവരവ് ആര്‍ക്കൊപ്പം…?
നവ്യാ നായര്‍ തിരിച്ചുവരുന്നു….? ദിലീപിനൊപ്പം തുടങ്ങിയ നവ്യയുടെ ഈ തിരിച്ചുവരവ് ആര്‍ക്കൊപ്പം…?
നവ്യാ നായര്‍ മലയാളികളേറെ നെഞ്ചിലേറ്റിയ താരമാണ്. ദിലീപിനൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറിയ നവ്യ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസ്സുകള്‍ കീഴടക്കി. 2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രമായിരുന്നു നവ്യയുടെ അരങ്ങേറ്റ ചിത്രം. ശേഷം മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്, കല്യാണരാമന്, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങീ ചിത്രങ്ങളിലും ദിലീപിനൊപ്പം തിളങ്ങിയെങ്കിലും നന്ദനത്തിലെ ബാലാമണിയായിരുന്നു നവ്യയുടെ മികച്ച കഥാപാത്രങ്ങളിലൊന്ന്. നന്ദനത്തിലെ മികച്ച പ്രകടനത്തിന് 2002ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നവ്യ പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങീ മുന്‍നിര നായകന്മാരുടെയും നായികയായി. മലയാളത്തില്‍ മാത്രമായിരുന്നില്ല തെന്നിന്ത്യയിലും നവ്യ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴകത്തേയ്ക്കുള്ള നവ്യയുടെ അരങ്ങേറ്റം. ഗജ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറിയ നവ്യ 50ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
വിവാഹത്തോടെ നവ്യയുടെ അഭിനയ ജീവിതത്തിന് ഫുള്‍സ്റ്റോപ്പായി. വിവാഹ ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ നവ്യ നാളിതുവരെയും നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്. വിവാഹ ശേഷം കുടുംബവുമായി ഒതുങ്ങിക്കൂടിയ നവ്യ അടുത്തായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്… നവ്യയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാലിപ്പോള്‍ വീണ്ടും നവ്യയുടെ പുതിയ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഇതോടെ നവ്യ വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തുന്നു എന്നായി ആരാധകര്‍. നവ്യയുടെ ഈ തിരിച്ചുവരവ് ആര്‍ക്കൊപ്പം എന്ന ആകാംഷയിലാണ് ആരാധകര്‍.
Navya Nair back to films
