Connect with us

വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്; ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നത് ഇതാദ്യം; നവ്യ നായർ

Malayalam

വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്; ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നത് ഇതാദ്യം; നവ്യ നായർ

വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്; ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നത് ഇതാദ്യം; നവ്യ നായർ

ഈ ലോക്ക് ഡൗൺ കാലത്ത് പല കാര്യങ്ങളും താൻ തിരിച്ചറിഞ്ഞെന്ന് നവ്യാ നായർ. സിനിമയില്‍ വന്നതിന് ശേഷം ആദ്യമായാണ് ഇത്രയധികം ദിവസം വീട്ടിലിരിക്കുന്നതെന്നും നിര്‍ബന്ധപൂര്‍വ്വം വീട്ടിലിരിക്കുകയാണെങ്കിലും തിരക്കുകള്‍ക്കിടയില്‍ മാറ്റിവെച്ച കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ലോക്ക്ഡൗണ്‍ കാലത്ത് സന്തോഷം നല്‍കുന്നെന്നും
ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ നവ്യ പറഞ്ഞു.

‘ചെറിയ കാര്യങ്ങള്‍ പോലും എന്നെ വല്ലാതെ ബാധിക്കും. അത് അനാവശ്യമാണെന്നും, ഒന്ന് നിന്ന് പതിയെ തുടങ്ങിയാല്‍ മതിയെന്നുമുള്ള വലിയൊരു പാഠമാണ് ലോക്ക്ഡൗണ്‍ തന്നത്. ചില കാര്യങ്ങള്‍ കുറച്ച് കഴിഞ്ഞ് ചെയ്താലും ഒന്നും സംഭവിക്കില്ല. എന്റെ ഈഗോയെ ബാധിക്കുന്ന ഒന്നിനോടും ക്ഷമയോടെ പ്രതികരിക്കാന്‍ എനിക്ക് സാധിക്കാറില്ല. എന്തൊരു അഹങ്കാരമാണത്. ഈ സമയം സ്വയം ചോദ്യം ചെയ്യാനുള്ള അവസരമാണ്. ഒന്നും ചെയ്യാനാകാതെ സ്റ്റക്കാണ്. നമ്മള്‍ ഒന്നുമല്ല എന്ന തിരിച്ചറിവ് വലുതാണ്. പൈസയും പവറുമെല്ലാം നിസ്സഹായമാകുന്ന അവസ്ഥ.’

‘ഒരു ലോക്ക്ഡൗണ്‍ വന്നാല്‍ തീരാവുന്നതേയുള്ളൂ എല്ലാം. എന്തും നമുക്ക് തരണം ചെയ്യാന്‍ പറ്റും. ഈ തിരിച്ചറിവ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് എത്രനാള്‍ ഉണ്ടാകും എന്നറിയില്ല. മറ്റ് ശീലങ്ങള്‍ പൊടി തട്ടിയെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും, കുറേക്കൂടി മെച്ചപ്പെട്ട മനുഷ്യനാകാനുള്ള ശ്രമത്തിനുമാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. കുറേ നാളായി എന്റെ സമയം എനിക്ക് കിട്ടാറില്ലായിരുന്നു. ഇപ്പോള്‍ അതുണ്ട്. ചിന്തിക്കാനുള്ള സമയം തന്നെയാണ് ഏറ്റവും വിലപ്പെട്ടത്.’ നവ്യ പറഞ്ഞു.

navya nair

Continue Reading
You may also like...

More in Malayalam

Trending

Recent

To Top