Connect with us

സ്കൂൾ ​ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം

Actress

സ്കൂൾ ​ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം

സ്കൂൾ ​ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം.

2010 ലായിരുന്നു നവ്യ നായരും ബിസിനസുകാരനായ സന്തോഷ് മേനോനും തമ്മിൽ വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷം പൂർത്തിയായി. എന്നാൽ വിവാഹ ജീവിതത്തെ പറ്റിയോ ഭർത്താവിനെ കുറിച്ചോ യാതൊന്നും പറയാൻ നവ്യ തയ്യാറായിട്ടില്ല. ഏറ്റവുമൊടുവിൽ വിഷു ആഘോഷത്തിനും നവ്യ സ്വന്തം കുടുംബത്തോടൊപ്പവും സന്തോഷ് അമ്മയോടൊപ്പവും ആഘോഷിക്കുന്ന ചിത്രങ്ങൾ വന്നതോടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂടി.

വീട്ടുകാരാണ് നവ്യയ്ക്ക് വേണ്ടി സന്തോഷിനെ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലുമായിരുന്നു വയസ്. ഇപ്പോഴിതാ നവ്യയുടെ വിവാഹ വീഡിയോയാണ് വൈറലായി മാറുന്നത്.

ചുവപ്പ് നിറമുള്ള പട്ട് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല ദേഹം മുഴുവൻ സ്വർണമൊക്കെ അണിഞ്ഞ് കല്യാണപ്പെണ്ണായി നവ്യയെത്തി. എന്നാൽ അന്നും സന്തോഷിന്റെ മുഖത്ത് സന്തോഷം കാണുന്നേയില്ലെന്നാണ് ഇപ്പോൾ നടിയുടെ ആരാധകർ ചൂണ്ടി കാണിക്കുന്നത്.

ഒരു പബ്ലിക്ക് സ്‌കൂൾ ഗ്രൗണ്ടിൽ ആയിരുന്നു നവ്യയുടെ വിവാഹപ്പന്തൽ ഒരുങ്ങിയത്. പോരാത്തതിന് ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും വിവാഹത്തിൽ പ്രവേശനമുണ്ടായിരുന്നു. 1 ലക്ഷം പേർക്കായിരുന്നു സദ്യ ഒരുക്കിയത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഗ്രാന്റ് ആയി തന്നെ ആഘോഷിച്ച ആളാണ് നവ്യയെന്നാണ്’ ഒരു ആരാധകൻ ചൂണ്ടിക്കാട്ടി.

നവ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരു കാലത്തെ സൂപ്പർ നായികമാരായ മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻ ദാസ് തുടങ്ങിയവരും എത്തിയിരുന്നു. 90- 2000ലെ നായികമാരെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇതിനിടെ നവ്യയ്ക്ക് ഇതിലും സ്മാർട്ട് ആയ ചെക്കനെ കിട്ടുവായിരുന്നു എന്ന കമന്റുകളും വന്നിരുന്നു.

ഇതിപ്പോൾ ആരോടും മിണ്ടാത്ത ഒരു ‘വല്യ മനുഷ്യൻ’. അതിലൊന്നും വലിയ കാര്യമില്ല. അവർ എങ്ങനെ ജീവിക്കുന്നു എന്നതിലാണ്. പക്ഷേ ഇപ്പോൾ നടിയും ഭർത്താവും പിരിഞ്ഞെങ്കിൽ അതിന് കാരണം ഇത്തരം പൊരുത്തക്കേടുകൾ ആണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. സിനിമയുമായി വലിയ അടുപ്പമില്ലാത്ത കുടുംബത്തിലേക്കാണ് നവ്യ കയറി ചെന്നതെങ്കിലും അഭിനയത്തിൽ നിന്നും അകന്ന് നിന്ന സമയങ്ങളിലും റിലീസ് ചെയ്യുന്ന സിനിമകളെല്ലാം നവ്യ മുടങ്ങാതെ കാണുമായിരുന്നു. നൃത്ത‌വും നവ്യ വിവാഹത്തിനുശേഷം തുടർന്നിരുന്നു.

More in Actress

Trending

Recent

To Top