Connect with us

39-ാം വയസിൽ സന്തോഷ വാർത്ത വിതുമ്പി കരഞ്ഞ് നവ്യ നായർ; പൊതുവേദിയിൽ ഓടിയെത്തി അമ്മ, അമ്പരന്ന് ജനങ്ങൾ

Actress

39-ാം വയസിൽ സന്തോഷ വാർത്ത വിതുമ്പി കരഞ്ഞ് നവ്യ നായർ; പൊതുവേദിയിൽ ഓടിയെത്തി അമ്മ, അമ്പരന്ന് ജനങ്ങൾ

39-ാം വയസിൽ സന്തോഷ വാർത്ത വിതുമ്പി കരഞ്ഞ് നവ്യ നായർ; പൊതുവേദിയിൽ ഓടിയെത്തി അമ്മ, അമ്പരന്ന് ജനങ്ങൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും പട്ടണത്തില്‍ സുന്ദരനുമെല്ലാം ഇന്നും മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത്.

സിനിമയില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ആരാധകരുമായി നല്ല ബന്ധമായിരുന്നു താരത്തിനുണ്ടായിരുന്നത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ നവ്യയുടേയും കുടുംബത്തിന്റേയും വിശേഷം ആരാഞ്ഞ് പ്രേക്ഷകര്‍ എത്താറുണ്ട്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്‌.

ഏകദേശം 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു നവ്യ മലയാള സിനിമയിലേക്ക് മടങ്ങി എത്തിയത്. മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലൊക്കെ താരം സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

‘നന്ദനം’ എന്ന ഒരു സിനിമ മതി നവ്യ നായരുടെ അഭിനയ മികവ് ഓർക്കാൻ. ഗുരുവായൂരപ്പൻ്റെ സ്വന്തം ബാലാമണിയായി സ്ക്രീനിൽ തിളങ്ങിയ താരം ഇന്നും മലയാളിക്ക് ആ നാടൻ ചേലുള്ള പെൺകുട്ടി തന്നെയാണ്. അഭിനയവും നൃത്തവും ഒരേപോലെ കൊണ്ടു നടന്ന നവ്യ വിവാഹ ശേഷം ഇവയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ നവ്യയുടെ പുതിയ വിശേഷമാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ നവ്യ നായരുടെ ഭരതനാട്യം കച്ചേരിയുണ്ടായിരുന്നു. ഗുരുവായൂരപ്പനെ ധ്യാനിച്ച്, ആ ഭക്തിയില്‍ മുഴുകി നവ്യ ചുവടുകള്‍ വച്ചപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും അനുഭവപ്പെട്ടു എന്ന് തന്നെ പറയാം. പിന്നാലെ ആ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

നേരത്തെയും നമ്മളെ അത്ഭുതപ്പെടുത്തിയ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം’ എന്ന പാട്ടു തന്നെയായിരുന്നു വീണ്ടും ചുവടുവച്ചത്. എന്നാൽ അത് യൂട്യൂബിലൂടെയായിരുന്നു. ഈ പാട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുരുവായൂരിൽ നവ്യയുടെ ചുവടുകള്‍. അവസാനം കൃഷ്ണനെ വിളിക്കുമ്പോള്‍ വിതുമ്പി കരയുന്ന നവ്യയെയും വിഡിയോയിൽ കാണാം. നൃത്തം മുഴുമിപ്പിച്ച് നവ്യ എഴുന്നേല്‍ക്കുമ്പോഴേക്കും ഒരു അമ്മൂമ്മ വേദിയുടെ അടുത്തേക്ക് എത്തുകയും, പിന്നാലെ നവ്യയെ ആശ്വസിപ്പിക്കുകയും, കൈയ്യില്‍ ചുംബിക്കുകയുമൊക്കെ ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top