Malayalam Breaking News
ആരായിരിക്കും ആ സ്ത്രീ; ഷൂട്ടിനിടെ ആശ്ചര്യപ്പെട്ട് നവ്യ
ആരായിരിക്കും ആ സ്ത്രീ; ഷൂട്ടിനിടെ ആശ്ചര്യപ്പെട്ട് നവ്യ
Published on
പ്രേക്ഷകരുടെ ഇഷ്ട താരമാണ് നവ്യ നായര്‍. ഒരു നീണ്ട ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നായികയായി എത്തുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ചിത്രം ഓണ്‍ലൈന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ധരിച്ചിരിക്കുന്ന ചുരിദാറിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ് ലൊക്കേഷന് സമീപത്തോടുകൂടി മുഖം മറച്ച് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി രസകരമായ കമ്മെന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എസ്. സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
navya nair
Continue Reading
You may also like...
Related Topics:Navya Nair
