നവ്യ എന്ന പേര് കേരളത്തിൽ ഇന്ന് അറിയപ്പെടാൻ കാരണം സിബി അങ്കിളാണ് ;ഉദ്ഘാടന വേദിയിൽ വിതുമ്പി നവ്യ നായർ
നർത്തകിയും നടിയുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കമായി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് നവ്യ നായർ വികാരഭിരതയായത്. ധന്യ ആയിരുന്ന തന്നെ നവ്യ എന്ന അറിയപ്പെടുന്ന വ്യക്തിയാക്കിയാത് സിബി മലയിൽ ആണ് എന്നും തന്റെ ഒപ്പം നിന്നതിൽ നന്ദിയെന്നും നവ്യ പറഞ്ഞു.
‘
ശരിക്കും എന്റെ പേര് ധന്യ എന്നാണ്. നവ്യ എന്ന പേര് കേരളത്തിൽ ഇന്ന് അറിയപ്പെടാൻ കാരണം സിബി അങ്കിൾ ആണ്. ആ പേര് ഇട്ട് തന്നത് അദ്ദേഹമാണ്. ഞാൻ ആരാണ് എന്നതിന് കാരണം സിബി അങ്കിളാണ്. എന്റെ ഭാഗമായതിൽ ഒരുപാട് നന്ദി’, നവ്യ നായർ പറഞ്ഞു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്നതാണ് നവ്യയുടെ മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ്.
കൊച്ചി പടമുകളിൽ ലീഡർ കെ കരുണാകരൻ റോഡിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.തുടർന്ന് ‘മാതംഗി’യുടെ സഹകരണത്തോടെ പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാലയ്ക്കും തുടക്കമിട്ടു.
മാതംഗിയുടെ വെബ്സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എംപി, കെ മധു , എസ് എൻ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ. ഇന്നും നാളെയുമായാണ് വർക്ക് ഷോപ്പ് നടക്കുന്നത്.
