എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ട സംസ്‌കാരതിന്റെ കുഴപ്പമാണെന്ന് വരെ പറഞ്ഞു ; വേദനിച്ച നിമിഷത്തെ കുറിച്ച് നവ്യ
കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയാകുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുന്നതും. സന്തോഷ് മേനോൻ ആണ് നവ്യയുടെ ഭർത്താവ്. ഇവർക്ക് സായ് എന്നൊരു മകനുമുണ്ട്. മകൻ വളർന്ന ശേഷമാണു നടി വീണ്ടും സിനിമയിലേക്ക് എത്തിയത്. ഏകദേശം 11 വർഷങ്ങൾക്ക് ശേഷമായിരുന്നു മടങ്ങി വരവ്.
മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതെല്ലാം വൈറലായി മാറാറുമുണ്ട്. ഇടയ്ക്ക് ചില അഭിപ്രയ പ്രകടനങ്ങളും നവ്യ സോഷ്യൽ മീഡിയയിലൂടെ നടത്തിയിരുന്നു. എന്നാൽ ഒരിടക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓർ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് നവ്യ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ അത് വീണ്ടും ശ്രദ്ധനേടുകയാണ്.
തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട് പോകുന്നത്. ജോലി ചെയ്യാനുള്ള ഇടമായിട്ട് മാത്രമാണ് താൻ സോഷ്യൽ മീഡിയയെ കാണുന്നതെന്നും നവ്യ പറയുന്നു. ഒരുകാലത്ത് കമന്റുകൾ വായിച്ച് തന്നെ മലയാളികൾ ഇത്ര സ്നേഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു സൈബർ ആക്രമണം വന്നതോടെ താൻ അത് നിർത്തിയെന്നും നവ്യ പറഞ്ഞു.
അതിന് ശേഷം കുറച്ച് ദിവസം ഭയങ്കര വിഷമമായിരുന്നു. രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചതെന്നും നവ്യ ഓർക്കുന്നു.
എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ട സംസ്‌കാരതിന്റെ കുഴപ്പമാണെന്ന് വരെ പറഞ്ഞവരുണ്ട്. അത്രയും സംസ്‌കാരമുള്ള ആളായിരുന്നെങ്കിൽ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമിലല്ലോ. അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്നും നവ്യ പറയുന്നു.
എന്നാൽ അതിനെതിരെ ഒന്നും കമന്റ് ചെയ്യാൻ പോയില്ല. അവിടെ നിന്ന് താൻ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ വീണ്ടും ആഘോഷിക്കും അത് വീണ്ടും വാര്‍ത്തയാവും. അപ്പോള്‍ മിണ്ടാതിരിക്കുക എന്ന മാര്‍ഗം മാത്രമെ തനിക്ക് ഉണ്ടായിരുന്നുള്ളുവെന്നും നവ്യ പറയുന്നുണ്ട്. അതിനു ശേഷം കമന്റുകൾ നോക്കാൻ പോയിട്ടില്ല. കമന്റുകളോട് തനിക്കുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും നവ്യ പറയുന്നു.
