Actress
പഴയകാല ലുക്കിൽ നവ്യാ നായർ; നാടൻ വേഷത്തിൽ നവ്യയെ കണ്ട് അമ്പരന്ന് ആരാധകർ!
പഴയകാല ലുക്കിൽ നവ്യാ നായർ; നാടൻ വേഷത്തിൽ നവ്യയെ കണ്ട് അമ്പരന്ന് ആരാധകർ!
പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യനായര്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം വന്‍ മേക്കോവറിലാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും താരം സജീവമായി എപ്പോഴുമുണ്ട്. താരത്തിന്റെ മേക്കോവര്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഇടയക്ക് നവ്യ സുംബാ ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു.
സൗന്ദര്യത്തിന്റെ രഹസ്യം സൂംബയാണോ എന്നാണ് വിഡിയോക്ക് കീഴെ കമന്റായി ആരാധകര്‍ ചോദിച്ചിരുന്നു, എന്തായാലും ചുരുങ്ങിയ സമയം കൊണ്ടാണ് വിഡിയോ സോഷ്യല്‍ മീഡിയ ഹിറ്റായത്. ഇപ്പോഴിതാ വീണ്ടും കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് നവ്യ.മലയാള സിനിമയിലേക്ക് വീണ്ടും ചേക്കേറാനുള്ള പ്ലാനാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹശേഷം മറ്റേതുനടിമാരെപോലെ നവ്യയും മാറിനിന്നു. ഭര്‍ത്താവിനും കുഞ്ഞിനൊപ്പം താരം വിദേശത്തായിരുന്നു.
തനിനാടന്‍ ലുക്കിലുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാണ്.
ചന്ദനക്കുറിയും ചുരിദാറും മുല്ലപ്പൂവും ചൂടിയുള്ള ചിത്രത്തി്‌ന് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്. നാളുകള്‍ക്ക് ശേഷം നാടന്‍ ലുക്കില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആരാധകര്‍ പറയുന്നു. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയപ്പോഴുള്ള ചിത്രമാണ് ഇത്.
Navy Nair photos
