Actress
രമ്യ നമ്പീശന്റെ വിവാഹമോ!
രമ്യ നമ്പീശന്റെ വിവാഹമോ!
മലയാള സിനിമയിൽ ഡബ്ള്യു സി സി എന്ന വനിതാ സംഘടനക്ക് ചുക്കാൻ പിടിച്ച നടിമാരിൽ ഒരാളാണ് രമ്യ നമ്പീശൻ. സിനിമയിൽ താരം അത്ര സജീവമല്ലെങ്കിലും ആഷിക് അബുവിന്റെ വൈറസിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ കല്യാണ വേഷത്തിലുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ക്ക് അറിയേണ്ടത് കല്യാണമായോ എന്നാണ്. എപ്പോഴാണ്, എവിടെവെച്ചാണ് തുടങ്ങിയ ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയും ചെയ്തു.
ഒടുക്കം ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ് . കല്യാണമായിട്ടില്ലെന്നും തന്റെ പുതിയ ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോയാണെന്നുമായിരുന്നു രമ്യയുടെ മറുപടി. ചിത്രത്തിൽ നായകനായി എത്തുന്നതാകട്ടെ റിയോ രാജാണ്.എം എസ് ഭാസ്‌കര്‍, ആടുകളം നരേന്‍, രേഖ, വിജി ചന്ദ്രശേഖര്‍, ബാല ശരവണന്‍, മുനീഷ്‌കാന്ദ്, റോബോ ശങ്കര്‍, ലിവിങ്‌സ്റ്റണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇതുവരെ ചിത്രത്തിന് പേര് നൽകിയിട്ടില്ല. ചില നിലപാടുകള്‍ കാരണം നിരവധി അവസരങ്ങള്‍ നഷ്ടമായതായി നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത് വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെ പ്രിയനടിയും ഗായികയുമായ രമ്യാ നമ്ബീശന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
Ramya Nambeeshan