Actor
മകനെ പിടിച്ചുപറിച്ചു വാങ്ങിയതാണ്! ഞങ്ങൾക്ക് അവൾ ചക്കിയല്ല..; കണ്ണീരോടെ നവനീതിന്റെ കുടുംബം ; ജയറാമിന്റെ വീട്ടിൽ സംഭവിച്ചത്?
മകനെ പിടിച്ചുപറിച്ചു വാങ്ങിയതാണ്! ഞങ്ങൾക്ക് അവൾ ചക്കിയല്ല..; കണ്ണീരോടെ നവനീതിന്റെ കുടുംബം ; ജയറാമിന്റെ വീട്ടിൽ സംഭവിച്ചത്?
മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ജയറാം കുടുംബത്തിൽ വിവാഹം നടന്നത്. കാളിദാസിന്റെ വിവാഹത്തിന് നിരവധിപേരാണ് എത്തിയത്. എന്നാൽ അന്നും അവിടെ തിളങ്ങിയത് മാളവികയാണ്. മാളവികയുടെ ഭർത്താവ് നവനീത് ഗിരീഷും എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു.
അതേസമയം ഇപ്പോഴും കാളിദാസിന്റെ വിവാഹ വിശേഷങ്ങൾ തീരുന്നില്ല. ആ വിവാഹത്തിൽ നിന്നുള്ള മാളവികയുടെയും ഭർത്താവ് നവനീതിന്റെയും കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
യുണൈറ്റഡ് നാഷൻസിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും ഏക മകനായ നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. മകന്റെ ജനനം മുതൽ മാളവികയുമായുള്ള വിവാഹത്തെ കുറിച്ച് നവനീതിന്റെ അച്ഛനും അമ്മയും പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
നവനീത് എന്ന മകനെ തനിക്ക് തന്നത് സാക്ഷാൽ കണ്ണൻ ആണെന്നാണ് അച്ഛൻ ഗിരീഷ് മേനോൻ പറയുന്നു. അക്കാലത്ത് തിരുവനന്തപുരം അമ്പലമുക്കിലാണ് താമസിച്ചിരുന്നത്. അവിടെ ഒരു കൃഷ്ണന്റെ അമ്പലം ഉണ്ട്. ദിവസവും അവിടെ പോയി കറയാറുണ്ട്. ഒരുകുട്ടിയെ തന്നെ പറ്റൂ എന്ന് നിർബന്ധമായും പറയുമെന്നും അങ്ങനെ പിടിച്ചുവാങ്ങിയത് എന്ന് പറയാമെന്നും അങ്ങനെ കിട്ടിയ മകൻ ആണ് നവനീതെന്നും കുടുംബം പറയുന്നു. ശരിക്കും കണ്ണൻ തന്ന പ്രസാദമാണ് നവനീത് അങ്ങനെയാണ് ഞാൻ അവനെ കൈയിലേക്ക് വാങ്ങിയതും വളർത്തിയതും. അതുകൊണ്ടുതന്നെ ആണ് നവനീത് കൃഷ്ണൻ എന്ന് പേരും ഇട്ടതെന്നും കുടുംബം പറയുന്നു.
അതേസമയം രണ്ടുവർഷമായി ഞങ്ങൾ നവനീതിന് വേണ്ടി കല്യാണം നോക്കുകയായിരുന്നു. ഒരെണ്ണത്തിന് പോലും അവൻ ഓക്കേ പറഞ്ഞില്ല. അതിനാൽ തന്നെ ഈ വിവാഹം നടന്നപ്പോൾ വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ലെന്നും നവനീതിന്റെ അമ്മ പറയുന്നു. ചക്കിയുടെ പ്രൊപ്പോസൽ വരുന്നത് വരെ അങ്ങനെയായിരുന്നെന്നും ചക്കി എന്ന് പേര് പറയുമ്പോൾ താൻ എത്ര ലക്കി എന്നാണ് തന്റെ ഉള്ളിൽ തന്നെ ഫീൽ വരുന്നതെന്ന് നവനീതും അമ്മയും ഒരുപോലെ വാചാലനായി.
ചക്കിയുടെ ആലോചന വന്നപ്പോൾ മുതൽ ഇത് തന്റെ കുട്ടിയാണ് തന്റെ മോളാണ് എന്നൊരു ഫീൽ ആണ് കിട്ടിയതെന്നും അത് അവർക്കും അങ്ങനെ തന്നെ ആയിരുന്നെന്നും കുടുംബം പറയുന്നു. മാത്രമല്ല തങ്ങൾ ചക്കി എന്ന് വിളിക്കാറില്ലെന്നും തങ്ങളുടെ മുത്താണെന്നും നവനീതിന്റെ കുടുംബം പറയുന്നു. താൻ കുഞ്ചുമ്മ എന്ന് വിളിക്കും. അല്ലാതെ അവളെ തങ്ങൾ ചക്കി എന്ന് വിളിക്കാറില്ലെന്നും ജന്മ ജന്മാന്തരങ്ങൾ ആയുള്ള ബന്ധമാണ് അതിങ്ങനെ കുറെ വർഷങ്ങൾ ജന്മ ജന്മാന്തരങ്ങൾ ആയി പോകുമെന്നും നവനീതിന്റെ അച്ഛനും അമ്മയും വാചാലരായി.
