Connect with us

ബോളിവുഡ് നടി നർഗീസ് ഫഖ്രി രഹസ്യമായി വിവാഹിതയായി; വരൻ ടോണി ബേഗ്

Bollywood

ബോളിവുഡ് നടി നർഗീസ് ഫഖ്രി രഹസ്യമായി വിവാഹിതയായി; വരൻ ടോണി ബേഗ്

ബോളിവുഡ് നടി നർഗീസ് ഫഖ്രി രഹസ്യമായി വിവാഹിതയായി; വരൻ ടോണി ബേഗ്

പ്രശ്സത ബോളിവുഡ് നടി നർഗീസ് ഫഖ്രി വിവാഹിതയായതായി റിപ്പോർട്ടുകൾ. നടിയുടെ കാമുകൻ ആയിരുന്ന ടോണി ബേഗ് ആണ് വരൻ എന്നാണ് വിവരം. ലോസ് ആഞ്ജലീസിൽ വച്ച് രഹസ്യമായാണ് വിവാഹിതരായത് എന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിലെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിവാഹവാർത്ത നർഗീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു വലിയ വെഡ്ഡിങ് കേക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹാപ്പി മാര്യേജ് എന്ന് എഴുതിയ കേക്കുൽ നർഗീസ് ഫഖ്രിയുടെ പേരിലെ ‘എൻഎഫ്’ എന്ന അക്ഷരങ്ങളും ടോണി ബേഗിന്റെ ‘ടിബി’ എന്ന അക്ഷരങ്ങളും കുറിച്ചിട്ടുണ്ട്. ഈ അക്ഷരങ്ങൾ കുറിച്ചിട്ടുള്ള ബോർഡ് വച്ച ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ചടങ്ങിൽ ആരും ചിത്രങ്ങൾ പകർത്താൻ പാടില്ലെന്ന നിബന്ധന നർഗീസും ടോണിയും മുന്നോട്ടു വച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

രൺബിർ കപൂറിന്റെ ‘റോക്ക്‌സ്റ്റാറി’ലൂടെയാണ് നർഗീസ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മേ തേരാ ഹീറോ, കിക്ക്, സ്‌പൈ, ഹൗസ്ഫുൾ 3 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹരിഹര വീരമല്ലു എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നർഗീസ്. ഹൗസ്ഫുൾ 5 ആണ് നടിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.

More in Bollywood

Trending

Recent

To Top