Connect with us

ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ

Malayalam

ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ

ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ല ഹരിയിലാണെന്നത് വ്യക്തമാണ്, നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും; സംവിധായകൻ നന്ദാവനം നന്ദകുമാർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. വിജയുടെ ഭാര്യ സംഗീതയുമായി താരം പിണക്കത്തിലാണെന്നും ഇരുവരും വേർപിരിഞ്ഞെന്നും വരെ വാർത്തകളുണ്ടായിരുന്നു. സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ടും ഏറെക്കാലമായി.

എല്ലാ പരിപാടികൾക്കും വിജയ്ക്കൊപ്പം എത്താറുള്ള സംഗീത കുറച്ച് വർഷങ്ങളായി വിജയ്ക്കൊപ്പമുള്ള ഒരു പരിപാടിയിലും എത്താറില്ല. സംഗീതയുമായി വേർപിരിഞ്ഞ ശേഷം തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു വിജയുടെ പിറന്നാൾ. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ നടി തൃഷയും വിജയ്ക്കൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. സോഫയിൽ തൃഷയുടെ വളർത്ത് നായയെ ഓമനിച്ചിരിക്കുന്ന വിജയിയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇരുവരേയും നോക്കി പുഞ്ചിരി തൂകി സമീപത്തായി തൃഷയും ഇരിക്കുന്നുണ്ട്. ഏറ്റവും മികച്ചയാൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് തൃഷ ചിത്രം പങ്കുവെച്ച് കുറിച്ചത്.

തൃഷയും വിജയിയും പ്രണയത്തിലാണെന്ന ഗോസിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്ത് വന്നത് എന്നത‍ുകൊണ്ട് തന്നെ അതിവേഗത്തിൽ വൈറലായിരുന്നു. തൃഷയെ കാണാൻ വിജയ് എത്തിയപ്പോഴുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വൈറൽ ഫോട്ടോയെ കുറിച്ച് സംവിധായകൻ നന്ദവനം നന്ദകുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വൈറൽ ചിത്രം സൂം ചെയ്ത് നോക്കിയാൽ ലഹരിയിൽ മുങ്ങി ബോധം മറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്ന വിജയിയെ കാണാമെന്നാണ് നന്ദവനം നന്ദകുമാർ പറഞ്ഞത്.

പക്ഷെ ആരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാവരും നടൻ ശ്രീകാന്ത് ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണെന്നും നന്ദകുമാർ പറയുന്നു. തൃഷ പങ്കുവെച്ച ഫോട്ടോയിലെ ഒരു രഹസ്യം ഞാൻ ശ്രദ്ധിച്ചു. മറ്റുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചോ ഇല്ലയോയെന്ന് അറിയില്ല. നായക്കുട്ടിയെ എടുത്ത് വെച്ച് വിജയ് ഓമനിക്കുന്ന ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ലഹരിയിലാണെന്നത് വ്യക്തമാണ്. നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും. സത്യവും നുണയും വരെ ഒരു മനുഷ്യന്റെ കണ്ണിലൂടെ നമുക്ക് കണ്ടുപിടിക്കാൻ കഴിയും.

രാഷ്ട്രീയ നേതാക്കന്മാരിൽ ഭൂരിഭാഗവും പൊതുവേദിയിൽ സംസാരിക്കുമ്പോൾ കണ്ണട ധരിക്കും. വിജയിയും വൈകാതെ പൊതുവേദികളിൽ കൂളിങ് ഗ്ലാസ് ധരിച്ച് പ്രത്യക്ഷപ്പെടും. ശ്രീകാന്ത് അബോധാവസ്ഥയിലാണെന്നത് മാത്രമാണ് എല്ലാവരുടേയും വിഷയം. വിജയ് ബോധം മറയുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ജനങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനുള്ള ഐഡിയകൾ ആളുകളെ വെച്ച് വിജയ് പ്ലാൻ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. അതിന്റെ ആവശ്യമില്ല. വോട്ട് ചെയ്യാൻ തീരുമാനിച്ച നാല് പേരോടെ സത്യസന്ധമായി പെരുമറിയാൽ തന്നെ അവരെ ചുറ്റി പറ്റി ജീവിക്കുന്ന നാൽപ്പത് പേർ വോട്ട് ചെയ്യുമെന്നും നന്ദകുമാർ പറഞ്ഞു. വൈറൽ ഫോട്ടോയിൽ തൃഷ ഫ്രഷ് ലുക്കിലാണുള്ളത്.

സ്വന്തം ശരീരത്തെ കുറിച്ചും എന്തൊക്കെ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കണം എത്ര ഉപയോഗിക്കണം എന്നതിലും നടിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചശേഷം വിരലിട്ട് കഴിച്ച ഭക്ഷണം ഛർദ്ദിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ തൃഷ അബോധാവസ്ഥയിലല്ല. ബോഡി ഷെയ്പ്പ് നിലനിർത്താൻ പ്രയത്നിക്കുന്നയാളാണ് നടിയെന്നും നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് തൃഷ വിജയിക്ക് പിറന്നാൾ ആശംസിച്ച പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങിയത്. ഈ ജനറേഷനിലെ എംജിആറും ജയലളിതയും ആകാനുള്ള ശ്രമമാണോ ഇരുവരുടേതും എന്നാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ. വിജയിയുടെ ദാമ്പത്യ ജീവിതം തകർന്നുവെന്നും സംഗീത വിജയുമായി ബന്ധം പുലർത്തുന്നില്ലെന്നും ഗോസിപ്പുകളുണ്ട്. വിജയിക്കൊപ്പം അടുത്ത കാലത്തൊന്നും ഭാര്യയും മക്കളും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

കഴിഞ്ഞ വർഷം മുതലാണ് തൃഷ വിജയിയുടെ പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങിയത്. വിജയിയുമായി തൃഷ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ആ ഗോസിപ്പുകൾക്ക് കൂടുതൽ ആക്കം നൽകികൊണ്ടാണ് തൃഷ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് പോസ്റ്റുകൾ പങ്കുവെക്കാറുള്ളത്. ഒരു സഹപ്രവർത്തകന് അല്ലെങ്കിൽ തന്റെ ഹീറോയായി അഭിനയിച്ചിട്ടുള്ള സൂപ്പർ താരത്തിന് പിറന്നാൾ ആശംസിക്കുന്നത് പോലെയല്ല നടി പങ്കുവെക്കുന്ന ചിത്രങ്ങളും വാക്കുകളും എന്നാണ് പ്രേക്ഷകരുടെ പക്ഷം.

മറ്റൊരു സൂപ്പർ താരത്തിനും താരം ബെർത്ത് ഡെ വിഷ് ചെയ്യാറുമില്ല. പ്രണയത്തിലാണെന്ന് സൂചനകൾ നൽകുകയാണ് തൃഷയെന്നും ആരാധകർ കുറിക്കുന്നു. ഒരു നായിക നടിയുമായി ഇത്രയേറെ സൗഹൃദം വിജയ് പുലർത്തുന്നുണ്ടെങ്കിൽ അത് തൃഷയുമായി മാത്രമാണെന്നതും ആരാധകരിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. ഭാര്യ സംഗീതയുമായി വിജയ് അകൽച്ചയിലാണെന്നും റിപ്പോർട്ടുകളുണ്ട്. മക്കൾക്കും മാതാപിതാക്കൾക്കും ഒപ്പം ലണ്ടനിലാണ് ഏറെ നാളുകളായി സംഗീത. മാതാപിതാക്കൾ മാത്രമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം വിജയിക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുള്ളത്. മക്കളും ഇത്തവണ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നിട്ടില്ലെന്നതും പ്രേക്ഷകരിൽ പലരും പറയുന്നുണ്ട്.

വിജയ്, ഭാര്യ സംഗീതയുമായുള്ള അകൽച്ചയിലാണ് എന്നാണ് മറ്റാെരു സംസാര വിഷയം. സംഗീതയ്ക്കൊപ്പം വിജയിയെ ഇന്ന് കാണാറേയില്ല. വിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സംഗീത എത്തിയിരുന്നു. എന്നാൽ ഒപ്പം വിജയ് ഉണ്ടായിരുന്നില്ല. മകൻ സഞ്ജയ്‌ക്കൊപ്പമാണ് സംഗീത എത്തിയത്. സംഗീത മകൾക്കൊപ്പം ലണ്ടനിലാണെന്നും അതിനാലാണ് വിജയ്ക്ക് ഒപ്പം എവിടെയും എത്താത്തത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ തന്റെ സിനിമയുടെ ചിത്രീകരണ ശേഷം ലണ്ടനിലേയ്ക്ക് പോകുന്ന പതിവ് വിജയും തെറ്റിച്ചതോടെ സോഷ്യൽ മീഡിയയിലെ കഥകൾ പലവഴിക്കായിരിക്കുകയാണ്.

വിജയ് രാഷ്ട്രീയത്തിലേക്കുള്ള നീക്കങ്ങൾ നടത്തുമ്പോഴേക്കും സംഗീത ഭർത്താവുമായി ബന്ധപ്പെട്ട സിനിമാ ഇവന്റുകളിൽ നിന്നെല്ലാം പൂർണമായും അകന്നു. വിജയ് ഭാര്യയുമായി 4 വർഷമായി വേർപിരിഞ്ഞിട്ടേനും ഈ 4 വർഷമായി രഹസ്യമായി തൃഷയുമായി പ്രണയത്തിൽ ആണെന്നും ആണ് പലരും പറയുന്നത്. മാത്രമല്ല വിജയുടെ വിവാഹമോചനത്തിന് കാരണം തൃഷയോട് ഉള്ള അടുപ്പം ആണെന്നും ഇവർ ചൂണ്ടികാട്ടുന്നു. കുറച്ചു നാളുകൾക്ക് മുൻപ് സുചി ലീക്സിലൂടെ പ്രസിദ്ധി നേടിയ ഗായിക സൂചിത്രയുടെ വെളിപ്പെടുത്താലും വൈറൽ ആയിരുന്നു.

വിജയുടെ വീട്ടിൽ ഇടയ്ക്കിടെ പാർട്ടി നടക്കാറുണ്ടെന്നും തൃഷ അതിൽ പ്രധാന വ്യക്തിയാണെന്നും പറഞ്ഞിരുന്നു. മാത്രമല്ല ഒരു ദിവസം തൃഷ മദ്യപിച്ചു വിജയുടെ വീട്ടിൽ ഗേറ്റിന്റെ അടുത്ത് നിന്ന് ഡാൻസ് കളിച്ചുവെന്നും സുചിത്ര പറഞ്ഞിരുന്നു ഇതെല്ലാം തന്നെ ഇവർ പ്രണയത്തിൽ ആണെന്നുള്ള കാര്യത്തിന് ആക്കാം കൂട്ടുന്നത് ആയിരുന്നു. തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്.

അതേസമയം, വിജയിയ്ക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. ജനനായകൻ ആണ് വിജയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഈ സിനിമയ്ക്ക് ശേഷം സിനിമാ രംഗം വി‌ട്ട് രാഷ്ട്രീയത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാനാണ് വിജയുടെ തീരുമാനം. അടുത്തകാലത്തായി സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി നിറഞ്ഞു നിൽക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്.

അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയുടെ പാർട്ടിയിൽ ചേരുന്നതിന് വേണ്ടി അഭിനയം ഉപേക്ഷിക്കാനും നടി തയ്യാറായിരിക്കുകയാണെന്ന് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്.

എന്നാൽ അത് സാധ്യമല്ലെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കുകൾ മറികടന്ന് തൃഷ സിനിമ വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് വിശ്വസിക്കാൻ ആരാധകർക്ക് സാധിച്ചിട്ടില്ല. സിനിമയിൽ നിന്ന് നല്ലൊകു ഇടവേളയെടുത്ത തൃഷ ഇപ്പോൾ വിജയചിത്രങ്ങളിലൂടെ മുൻനിരയിൽ തിളങ്ങി നിൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഒരിക്കലും തൃഷ ഇത്തരത്തിലൊരു തീരുമാനത്തിലെത്തില്ലെന്നാണ് ആരാധകർ പറയുന്നത്.

തമിഴ് താരമെന്ന് അറിയപ്പെടുമ്പോഴും മലയാളി ബന്ധം കൂടിയുണ്ട് തൃഷയ്ക്ക്. പാലക്കാട്ടെ അയ്യർ ഫാമിലിയിലാണ് തൃഷയുടെ മാതാപിതാക്കൾ ജനിച്ചു വളർന്നത്. തൃഷയുടെ അച്ഛൻ കൃഷ്ണനും അമ്മ ഉമ്മയും ഏറെനാൾ ജീവിച്ചത് പാലക്കാട്ടെ കൽപ്പാത്തിയിലാണ്. പിന്നീടാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറിയത്. പ്രിയദർശനാണ് ആദ്യമായി തൃഷയെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നതും. പ്രിയദർശന്റെ ‘ലേസ ലേസ’ എന്ന ചിത്രത്തിനു വേണ്ടിയാണ് തൃഷ ആദ്യമായി കരാർ ഒപ്പിടുന്നത്.

എന്നാൽ പലവിധ കാരണങ്ങളാൽ ചിത്രം വൈകിപ്പോവുകയായിരുന്നു. സൂര്യയെ നായകനാക്കി അമീർ സുൽത്താൻ സംവിധാനം ചെയ്ത ‘മൗനം പേശിയതേ’ ആണ് റിലീസിനെത്തിയ ആദ്യ തൃഷ ചിത്രം. നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തൃഷ അരങ്ങേറ്റം കുറിച്ചു. ക്രിസ്റ്റൽ ആൻ എന്ന ആംഗ്ലോ ഇന്ത്യൻ കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചത്.

More in Malayalam

Trending

Recent

To Top