‘ഞാൻ പർദ്ദയിട്ടാണ് പുറത്ത് പോവാറുള്ളത്; ഒരിക്കൽ അവിടെ നിന്ന് ഓടി’: നമിത പ്രമോദ്
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് നമിത പ്രമോദ് . പഴയകാല സുമലതയുടെ സാമ്യമുള്ള നടിയെന്നും ഏറെ പരാമർശങ്ങളുണ്ട്. മലയാളിത്തം തുളുമ്പുന്ന മുഖമാണ് നമിതയുടെ. നാട്ടിൻ പുറം കഥാപാത്രമായാലും മോഡേൺ കഥാപാത്രമായാലും നന്നായി കൈകാര്യം ചെയ്യുന്ന നടിയാണ് നമിത.
നടി ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണെന്നാണ് പറയുന്നത്.കുറെ കാലം പുറത്ത് കറങ്ങാൻ പോവാതെ ഇരുന്നു എന്നാൽ ഇപ്പോൾ പർദ്ദ ഇട്ടിട്ടാണ് പുറത്ത് കറങ്ങാൻ പോവുന്നതെന്ന് നടി പറഞ്ഞു. ഉള്ള ജീവിതം ആസ്വദിക്കുകയാണെന്ന് നടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞത്.
നടിയുടെ വാക്കുകൾ ,…..
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ എന്റെ സമപ്രായക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് നഷ്ടമായി. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണം എന്ന് തോന്നി. ഒരു ജീവിതമല്ലേയുള്ളൂ.
എന്തെങ്കിലും ചെയ്യണം എന്നൊക്കെയായി. പിന്നീട് പര്‍ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണു മാത്രമേ പുറത്ത് കാണുകയുള്ളൂ. ഞാന്‍ ലുലുവില്‍ പോകും മെട്രോയില്‍ കയറും ഒട്ടോ വിളിച്ച് വീട്ടിലേക്ക് പോകും. ഒരു ദിവസം ഒരാള്‍ തിരിച്ചറിഞ്ഞു. എന്റെ ശബ്ദം കേട്ടു മനസ്സിലായതാണോ എന്നറിയില്ല. ഞാന്‍ അവിടെ നിന്ന് ഓടി.”
സിനിമയിലെ പ്രശസ്തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകുവെന്നും അതിനാല്‍ അഹങ്കാരം മാറ്റിവച്ച് ജീവിക്കണം എന്നതാണ് താന്‍ പഠിച്ചതത്വം.
