മുഖത്ത് മുഴുവൻ മുറിപ്പാടുകളും കണ്ണിന് ചുറ്റും മര്‍ദ്ദനമേറ്റതിന്റെ ചുവപ്പ് നിറവും; സുഹൃത്തും അമ്മയും ചേർന്ന് ക്രൂരമായി മർദ്ധിച്ചുവെന്ന് നടി ;പരാതി
സുഹൃത്തും അമ്മയും ചേർന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയുമായി മിനിസ്ക്രീൻ നടി. നളിനി നേഗി എന്ന ഹിന്ദി സീരിയൽ നടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം താമസിക്കുന്ന പ്രീതി റാണ എന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നളിനി പരാതി നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ പ്ലസിലെ നാംകരണിലൂടെയാണ് നളിനി നേഗി പ്രസിദ്ധയായത്.
പരാതി പ്രകാരം പ്രീതിയും അമ്മയും ചേര്‍ന്ന് അതിക്രൂരമായാണ് ആക്രമിച്ചിരിക്കുന്നത്. മുറിവേറ്റ നളിനിയുടം മുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തില്‍ മുറിപ്പാടുകളും കണ്ണിന് ചുറ്റും മര്‍ദ്ദനമേറ്റതിന്റെ ചുവപ്പ് നിറവുമുണ്ട്.
രണ്ട് വര്‍ഷം മുൻപ് പ്രീതി നളിനിക്കൊപ്പം താമസിച്ചിരുന്നു. പിന്നീട് താമസം മാറിയ പ്രീതി താമസിക്കാനിടമില്ലെന്നും തല്‍ക്കാലത്തേക്ക് കൂടെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു.അങ്ങനെ നളിനി സമ്മതം മൂളി . രണ്ട് മുറിയുള്ള വീട്ടിലാണ് നളിനി താമസിക്കുന്നത്. പ്രീതി ആവശ്യപ്പെട്ട സമയത്ത് നളിനിയുടെ മാതാപിതാക്കള്‍ സഹോദരിക്കൊപ്പം ദില്ലിയിലായിരുന്നു.
പിന്നാലെ പ്രീതിയുടെ അമ്മയും എത്തി.താമസം മാറാന്‍ പ്രീതിയെ സഹായിക്കാനെത്തിയതാകുമെന്നാണ് താന്‍ കരുതിയതെന്ന് നളിനി പറഞ്ഞു. എന്നാല്‍ അവര്‍ പോയില്ല.തന്റെ മാതാപിതാക്കള്‍ വരുന്നതിനാല്‍ വീട് ഒഴിയണമെന്ന് പറഞ്ഞതോടെ താരത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ജിമ്മില്‍ പോകാനൊരുങ്ങിയ തന്നോട് മോശമായ ഭാഷയില്‍ സംസാരിക്കുകയും പ്രീതി ഗ്ലാസ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്ന് നളിനി വ്യക്തമാക്കി. എന്താണ് പ്രശ്നമെന്ന് താന്‍ പലവട്ടം ചോദിച്ചെങ്കിലും അവര്‍ അടങ്ങിയില്ല. ഇരുവരും തന്റെ മേല്‍ വീഴുകയും മര്‍ദ്ദിക്കുയും ചെയ്തുവെന്നും നളിനി കൂട്ടിച്ചേര്‍ത്തു.
nali negi- attacked-
