Malayalam
ഭംഗിയും തിളക്കവുമുള്ള നഖം സ്വന്തമാക്കാൻ ടിപ്സ്
ഭംഗിയും തിളക്കവുമുള്ള നഖം സ്വന്തമാക്കാൻ ടിപ്സ്
നല്ല ഭംഗിയുള്ള നീണ്ട നഖങ്ങളാണ് പൊതുവെ പെൺകുട്ടികൾഷ്ടം.വളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങള്‍.അല്ലെങ്കിൽ പൊട്ടിപോകാനുള്ള സാധ്യത ഏറെയാണ്. നഖം നോക്കി സൗന്ദര്യവും വൃത്തിയും മാത്രമല്ല ആരോഗ്യവും മനസ്സിലാക്കാം .
ത്വക്ക് രോഗങ്ങൾ ,ശരീരത്തിൽ ഇരുമ്പിന്റെ അഭാവം എന്നിവ നഖങ്ങളുടെ സ്വാഭാവിക നിറം നഷ്ട്പ്പെടാൻ കാരണമാക്കും ..കരൾ വൃക്ക എന്നിവയുടെ ആരോഗ്യക്കുറവും നഖത്തിന്റെ തിളക്കക്കുറവിനു കാരണമാകാം .
എങ്ങനെയാണ് നഖം സംരക്ഷിക്കുക? അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത്? അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ സ്വപ്നത്തിലെ സുന്ദര നഖം നിങ്ങള്‍ക്കും സ്വന്തമാക്കാം. നഖം എപ്പോഴും നനയുന്നു എങ്കില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും അധികം പുരളാതിരിക്കാനും ഉപയോഗം കഴിഞ്ഞാല്‍ നഖത്തിന്റെ പിറകില്‍ പറ്റിപ്പിടിച്ചിരിക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്.
ഉറങ്ങുംമുന്‍പ് നഖങ്ങളിൽ നെയില്‍ മോയ്സ്ചറൈസര്‍ പുരട്ടുന്നത് നഖത്തിന് കൂടുതല്‍ ആരോഗ്യം നല്കാന് സഹായിക്കുക മാത്രമല്ല തിളക്കവും വും നല്‍കും.നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുന്നത് നല്ലതാണ് . ഒലിവെണ്ണ രാത്രിയിൽ കൈകളിലും നഖങ്ങളിലും പുരട്ടുന്നത് നല്ലതാണ് .
നെയ്ല്‍ പോളിഷ് റിമൂവറുകള്‍ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക . കാരണം ഇതില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ നഖത്തിന്റെ ആരോഗ്യത്തിനെ ഹാനീകരമായി ബാധിക്കാനിടയുണ്ട്. നെയ്ല്‍ പോളിഷ് ഇടും മുന്‍പ് നെയ്ല്‍ ഹാര്‍ഡ്നര്‍ ബേസ് കോട്ടായി ഇടുന്നതും നല്ലതാണ്.കടും നിറത്തിലുള്ള നയിൽ പോളീഷ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് .
യീസ്റ്റ് അടങ്ങിയ ഭക്ഷണം, ധാന്യങ്ങള്‍, നട്സ്, മുട്ടമഞ്ഞ, മത്തി, ലിവര്‍, കോളിഫ്ലവര്‍, പഴം , കൂണ്വിഭവങ്ങള് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തണം .
രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്താൽ നഖങ്ങള്‍ക്കു നല്ല തിളക്കവും ഭംഗിയും ഉണ്ടാകും
ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുന്നതും ഗുണം ചെയ്യും. നഖങ്ങളിൽ പാടുകളുണ്ടെങ്കിൽ നാരങ്ങാ നീറോ ഹൈഡ്രജൻ പെറോക്സൈഡോ പാടിന് മീതെ തേച്ചുപിടിപ്പിച്ചതിനുശേഷം കഴുകിയാൽ മതി.
nail polish tips
