Malayalam
ആ സിനിമയില്‍ ദീലീപിന്റെ ജീവിതമാണ് പറയുന്നത്…; എല്ലാം അടുത്ത് നിന്ന് അറിഞ്ഞയാളാണ് താനെന്ന് നാദിര്‍ഷ
ആ സിനിമയില്‍ ദീലീപിന്റെ ജീവിതമാണ് പറയുന്നത്…; എല്ലാം അടുത്ത് നിന്ന് അറിഞ്ഞയാളാണ് താനെന്ന് നാദിര്‍ഷ
ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ സംവിധായകനായും നടനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്, സംവിധായകന്, ഗാന രചയിതാവ്, ഗായകന് എന്നീ നിലകളിലെല്ലാം വളരെ പേരുകേട്ട പ്രശസ്ത വ്യക്തികൂടിയാണ് നാദിര്‍ഷ.
അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും മികച്ച വിജയമായിരുന്നു, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയമായിരുന്നു. ഇപ്പോള്‍ ദിലീപിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ സൗഹൃദമാണ് ഉള്ളത്.
കലാഭവനില്‍ മിമിക്രിയും മറ്റ് പരിപാടികളും ചെയ്ത് നടക്കുന്ന കാലം മുതലുള്ളതാണ് ഇരുവരുടേയും സൗഹൃദം. ദിലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളര്‍ന്നതിനെ കുറിച്ചും നാദിര്‍ഷ വാചാലനായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് സിനിമയിലെത്തും മുമ്പ് നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദവും തമാശകളുമെല്ലാം തന്നെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുമുണ്ട്.
അന്നും ഇന്നും ഏത് സാഹചര്യത്തിലും ദിലീപിനൊപ്പം നാദിര്‍ഷയുണ്ട്. ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ സൗഹൃദത്തിന്റെ ആഴം കണ്ടിരിക്കുന്നവര്‍ക്ക് മനസിലാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദീലിപിന്റെ ജീവിതം മൊത്തത്തില്‍ മാറി മറിഞ്ഞിട്ടും ദിലീപിനൊപ്പം ഭയമില്ലാതെ നാദിര്‍ഷയുണ്ട്. രക്ത ബന്ധത്തിന് സമാനമായ സൗഹൃദമാണ് ഇരുവര്‍ക്കും പരസ്പരമുള്ളത്. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും ദിലീപിന്റെ മകള്‍ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.
ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ദിലീപിന്റെ ജീവിതവുമായി സാമ്യമുള്ള സിനിമയെ പറ്റിയാണ് നാദിര്‍ഷ സംസാരിച്ചത്. എന്റെ ജീവിതത്തില്‍ സിനിമയിലെ സീനുകള്‍ സംഭവിച്ചിട്ടില്ല. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ സിനിമയിലും വന്നിട്ടില്ല. പക്ഷെ ഞാനും ദിലീപും ഇന്ദ്രന്‍സും എല്ലാം ഒരുമിച്ച് അഭിനയിച്ച മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നടന്ന് അയാള്‍ അവസാനം സൂപ്പര്‍ സ്റ്റാര്‍ ആയി മാറുന്നതാണ് കഥ. ദിലീപ് എന്ന് തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേരും. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അവന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചത് നേരിട്ട് കണ്ട ആളാണ് ഞാന്‍ എന്നും നാദിര്‍ഷ പറയുന്നു.
അതുപോലെ തന്നെ ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്ന ആളാണ് നാദിര്‍ഷ. അതുപോലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മണിയെ കുറിച്ചുമുള്ള ഓര്‍മ്മയും നാദിര്‍ഷ പങ്കുവെക്കുന്നുണ്ട്. ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഞാന്‍ ആയിരുന്നു. അന്ന് മണിയുടെ കൂടെ ടിനി ഉണ്ട്. ടിനി ആദ്യം തന്നെ ഓക്കേ ആയി. പക്ഷെ മണിയെ എനിക്ക് കൊണ്ട് പോകണ്ട എന്ന ഒരു തീരുമാനമായിരുന്നു. പകരം മറ്റൊരാള്‍ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെര്‍ഫോമന്‍സ് ഒക്കെ കാണിച്ചു. ഏറ്റവും ഒടുവില്‍ മണി എന്നോട് പറഞ്ഞു.
മുണ്ട് ഉടുത്ത് വന്നതിന് ഞാന്‍ പിന്നെയും മണിയെ വീണ്ടും വഴക്ക് പറഞ്ഞു അപ്പോള്‍ അവന് പറഞ്ഞു, എനിക്ക് ആകെ ഒരു കറുത്ത പാന്റാണ് ഉള്ളത് അത് അലക്കി ഇട്ടിരിക്കുകയാണ് എന്ന്. ആ ഒറ്റ ഡയലോഗില്‍ ആണ് ഞാന്‍ മണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്യുന്നത്’ നാദിര്‍ഷ പറയുന്നു. അപ്പോള്‍ പുറത്തുനില്‍ക്കുന്ന ആള് ഇനി വേണ്ട, മണി സെലക്ട് ആയതുകൊണ്ട് അയാള്‍ക്ക് ഇനി മറ്റൊരു അവസരം കൊടുക്കാമെന്ന് പറഞ്ഞ് വിടുകയായിരുന്നു. ആ ആള് ദിലീപായിരുന്നു എന്നും നാദിര്‍ഷ പറയുന്നു.
അതേസമയം, ദിലീപിന്റെ തിരിച്ചുവരവിനായി ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രതീക്ഷ നല്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇനി ദിലീപിന്റേതായി പുറത്തെത്താനുള്ളത്. അതിലൊന്നാണ് വോയിസ് ഓഫ് സത്യനാഥന്. വര്‍ഷങ്ങള്‍ക്ക് ശേഷം റാഫിദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥന്’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു.
മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത് രാമലീല എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ്. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്നും സൂചനയുണ്ട്.
