Malayalam Breaking News
14 വർഷത്തെ ഇടവേളക്ക് ശേഷം മുഴുനീള കഥാപാത്രമായി ശുഭരാത്രിയിൽ നാദിർഷ ! കൃഷ്ണനൊപ്പം ഷാനവാസ് !
14 വർഷത്തെ ഇടവേളക്ക് ശേഷം മുഴുനീള കഥാപാത്രമായി ശുഭരാത്രിയിൽ നാദിർഷ ! കൃഷ്ണനൊപ്പം ഷാനവാസ് !
By
നാദിർഷ ഗായകനായും സംവിധായകനായുമൊക്കെ സിനിമയുടെ അണിയറയിൽ സജീവമാണെങ്കിലും എന്തുകൊണ്ട് സ്ക്രീനിലേക്ക് വരുന്നില്ല എന്ന് ചോദ്യം ഉയർന്നിരുന്നു. പലപ്പോളും നാദിർഷ ഈ ചോദ്യങ്ങൾ അഭിമുഖീകരിച്ചിട്ടുമുണ്ട്. ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരം കിട്ടുകയാണ് .
നീണ്ട 14 വർഷത്തെ ഇടവേളക്ക് ശേഷം നാദിർഷ സ്ക്രീനിലേക്ക് തിരികെയെത്തുകയാണ് . ദിലീപ് നായകനാകുന്ന ശുഭരാത്രിയിലാണ് നാദിർഷ അഭിനയിക്കുന്നത്. ഉറ്റ സുഹൃത്തുക്കളാണ് നാദിര്ഷയും ദിലീപും. നാദിർഷായുടെ തിരിച്ച് വരവ് ദിലീപ് ചിത്രത്തിലൂടെയാകുമ്പോൾ കൗതുകവും ഇരട്ടിയാണ് .
ചിത്രത്തിൽ ഷാനവാസ് എന്ന കഥാപാത്രമായാണ് നാദിർഷ എത്തുന്നത്. സിദ്ദിഖിന്റെ മകനായാണ് എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന . അനു സിതാരയാണ് ദിലീപിന്റെ നായികയായെത്തുന്നത്. അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് കെ എച്ച് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സായ്കുമാര്‍, നാദിര്‍ഷ, ഹരീഷ് പേരടി, വിജയ് ബാബു, ശാന്തി കൃഷ്ണ, ആശ ശരത്ത്, ഷീലു അബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’ ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദമ്പതികളായാണ് ദിലീപും അനുവും എത്തുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
nadirshah as shanavas in shubharathri movie
