Malayalam Breaking News
സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ? ഷെഹലയുടെ മരണത്തിൽ രോഷം കൊണ്ട് നാദിർഷ..
സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ? ഷെഹലയുടെ മരണത്തിൽ രോഷം കൊണ്ട് നാദിർഷ..
Published on

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ രോഷാകുറിപ്പുമായി നാദിർഷ . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്.
സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ? എന്നാണ് നാദിർഷ ചോദിക്കുന്നത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിൽ സിനിമ സാമൂഹിക മേഖലകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. വെറുമൊരു അനാസ്ഥയും അലംഭാവവും മാത്രമല്ല കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കൂടിയാണെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത്.
നാദിർഷായുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ??
ഒരുപാട് സങ്കടം….
സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രക്ത്യഷ്യമാകും…മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ… ദേഷ്യം……
Nadhirsha
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...