Malayalam
കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി
കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ് പിഎച്ച്ഡി നേടിയത്.
ഇന്ത്യൻ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ 1957 ലെ പകർപ്പവകാശ നിയമത്തിന്റെ പ്രസക്തി എന്ന വിഷയത്തിലായിരുന്നു പഠനം.
കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് താരം എൽഎൽബി നേടിയത്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നതിനിടെയാണ് സിനിമയിൽ എത്തുന്നത്.
രസതന്ത്രം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒരു ഇന്ത്യൻ പ്രണയകഥ, ഞാൻ, ജോമോന്റെ സുവിശേഷങ്ങൾ, ലുക്ക ചുപ്പി, സു.. സു… സുധി വാത്മീകം, ഗെറ്റ്-സെറ്റ് ബേബി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
