Connect with us

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എആര്‍ മുരുഗദോസ് ബോളിവുഡിലേയ്ക്ക്

Bollywood

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എആര്‍ മുരുഗദോസ് ബോളിവുഡിലേയ്ക്ക്

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എആര്‍ മുരുഗദോസ് ബോളിവുഡിലേയ്ക്ക്

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് എആര്‍ മുരുഗദോസ്. തമിഴിന് പുറമെ ഹിന്ദിയിലും ഇദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ഖാന്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചനകള്‍. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴില്‍ ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ എസ്‌കെ 23 ‘ ‘ എസ്‌കെ 23 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.

മൃണാല്‍ താക്കൂര്‍ ആദ്യമായി തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍, വിദ്യുത് ജംവാള്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

More in Bollywood

Trending

Recent

To Top