ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ചയാകുന്നത്. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധന നിര്‍മാതാക്കള്‍ അംഗീരിച്ചതിന് പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.
അതേസമയം ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനും സാഹിത്യ നിരൂപകനും ചരിത്രകാരനുമായ ഹെന്റി ലൂയിസ് ഗേറ്റ്‌സ് ജൂനിയറിന്റെ വാക്കുകളാണ് മുരളി ഗോപി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത്’ (Censorship is to art as lynching is to justice) – മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
