Connect with us

മൃദുലയുടെ ആ പരാതി; ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വൈറലായി ആ വീഡിയോ!!

serial news

മൃദുലയുടെ ആ പരാതി; ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വൈറലായി ആ വീഡിയോ!!

മൃദുലയുടെ ആ പരാതി; ഇപ്പോഴത്തെ അവസ്ഥ ഇതാണ്; വൈറലായി ആ വീഡിയോ!!

സീരിയൽ പ്രേമികൾ‌ക്കും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരുടേയും മകൾ ധ്വനിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മകളെ ഗർഭിണിയായിരുന്ന സമയത്ത് മൃദുല കുറച്ച് കാലം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോൾ മൃദുലയും യുവയും സീരിയൽ അഭിനയവുമായി സജീവമാണ്.

യുവകൃഷ്ണ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജാനകിയുടേയും അഭിയുടേയും വീട് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിലൂടെ ജനപ്രിയയായ രക്ഷ രാജാണ് സീരിയലിൽ യുവയുടെ നായിക. ഏഷ്യനെറ്റിലെ തന്നെ മറ്റൊരു സീരിയലിലായ ഇഷ്ടമാത്രത്തിലാണ് മൃദുല അഭിനയിക്കുന്നത്.

കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും മൃദുലയും യുവയും സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്രയധികം സമയം കിട്ടുന്നില്ല. അതാണ് ഞങ്ങളൊന്നിച്ച് വ്‌ളോഗുകള്‍ ചെയ്യാത്തതെന്നായിരുന്നു ഇരുവരും പറഞ്ഞത്.

മകളുടെ കൂടെ ചെലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടുന്നില്ലെന്ന സങ്കടമുണ്ട്. അക്കാര്യത്തില്‍ മാത്രം മൃദുല തന്നോട് പരാതി പറയാറുണ്ടെന്നും യുവ വ്യക്തമാക്കിയിരുന്നു. മൃദുലയോടൊപ്പം ചേര്‍ന്നുനിന്നുള്ളൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുവ. ഹൃദയത്തിന് ഇടിപ്പ് എന്ന പോലെ എനിക്ക് നിന്നെ വേണം എന്നായിരുന്നു യുവ മൃദുലയോട് പറഞ്ഞത്.

നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. എന്നും ഇതുപോലെ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കൂയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇവരുടെ മകളായ ധ്വനിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്.

കുറേ കുട്ടികള്‍ വേണമെന്നായിരുന്നു നേരത്തെ ആഗ്രഹിച്ചത്. ഒരു പ്രസവം കഴിഞ്ഞതോടെ അത് മാറി. ലേബര്‍ റൂമില്‍ ഏട്ടനും കൂടെയുണ്ടായിരുന്നു. ഡോക്ടര്‍ പറയുന്നതല്ല, ഏട്ടന്റെ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്. ആ സാന്നിധ്യം അത്രയേറെ ആശ്വാസമായിരുന്നു. പ്രസവ ശേഷവും കുറച്ച് ദിവസം ബുദ്ധിമുട്ടുകളായിരുന്നു. വേദനസംഹാരി മരുന്നുകളൊന്നും കഴിക്കാന്‍ പറ്റില്ലായിരുന്നു. മുറിവുകള്‍ കരിയാനും സമയം എടുത്തിരുന്നു.

ആദ്യത്തെ കുറച്ച് ദിവസം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ മകളോടൊപ്പമുള്ള ഓരോ നിമിഷവും മനോഹരമാണെന്ന് മൃദുല പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കിലേക്ക് മൃദുലയും യുവയും വന്നപ്പോള്‍ മകളും കൂടെയുണ്ടായിരുന്നു. പാട്ടും മിമിക്രിയുമൊക്കെ അവള്‍ക്കും ഇഷ്ടമാണ്. പറ്റുന്ന പോലെ ചെയ്യാറുണ്ടെന്നുമായിരുന്നു മൃദുല പറഞ്ഞത്.

അതേസമയം യുവ കൃഷ്ണയും മൃദുല വിജയും സ്‌ക്രീനില്‍ ഒന്നിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. അവസരം വന്നാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാണ് അത് യാഥാര്‍ത്ഥ്യമാവുക എന്നത് അറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. പുതിയ പരമ്പരയുമായി ബന്ധപ്പെട്ട തിരക്കിലാണ് രണ്ടുപേരും.

അതേസമയം രണ്ടുപേരുടെയും ഷൂട്ടിങ് ഷെഡ്യൂളുകൾ വ്യത്യസ്തമായതിനാൽ ഒരുമിച്ച് ചിലവഴിക്കുന്ന സമയം കുറഞ്ഞിട്ടുണ്ടെന്നും യുവ മുമ്പ് പറഞ്ഞിരുന്നു. മൃദുലയുടെ പരാതിയും വഴക്കും ഇതിന്റെ പേരിലാണെന്നും താരം പറഞ്ഞിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവായിരുന്നു എന്റെ ആദ്യ സീരിയൽ. അതേസമയം സുന്ദരി എന്ന സീരിയലിലും അഭിനയിച്ചിരുന്നു. സുന്ദരി സീരിയൽ അവസാനിച്ചിരിക്കുന്ന സമയത്താണ് അഭിയുടേയും ജാനകിയുടേയും വീട് എന്ന സീരിയയിലേക്ക് വിളി വരുന്നത്.

മൃദുലയുടെ കൂടെ നായകനായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരുമിച്ച് ഒരു സീരിയൽ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്. യുട്യൂബ് ചാനലിൽ ആക്ടീവല്ലാത്തതിന് പിന്നിലെ കാരണവും ഇരുവരും വ്യക്തമാക്കി. ഞങ്ങൾ രണ്ടുപേരും പുതിയ പ്രോജക്ടുമായി ബിസിയാണ്. മൃദുലയുടെ ഷൂട്ട് തിരുവനന്തപുരത്തും എന്റേത് ആലുവയുമാണ്.

ഞങ്ങളുടെ ഷെഡ്യൂളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഒരുമിച്ചൊരു ഫ്രീ ടൈം കിട്ടാറില്ല. മൂന്ന്, നാല് മാസമായി ഇതാണ് സിറ്റുവേഷൻ. ഫ്രീ ടൈം കണ്ടെത്തി യുട്യൂബ് വീഡിയോകൾ ചെയ്യണമെന്ന് വിചാരിക്കുന്നു. രണ്ട് വയസുകാരി ധ്വനിക്ക് മൃദുലയ്ക്കും യുവയ്ക്കുമുള്ളതുപോലെ തന്നെ ആരാധകരുണ്ട്. എനിക്ക് വിഷമമുണ്ട് മോളുടെ വളർച്ചയുടെ കാലഘട്ടമായ ഈ ഒരു സ്റ്റേജിൽ കൂടുതൽ സമയം അവൾക്കൊപ്പം ചിലവഴിക്കാൻ കഴിയുന്നില്ല എന്നതിൽ.

ആദ്യത്തെ രണ്ട് പ്രോജക്ടുകൾ ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു മോളുടെ ജനനം. മോൾക്ക് ഒരു വയസായപ്പോഴേക്കും ഞാൻ മുഴുവൻ ബിസിയായി. അതുകൊണ്ട് തന്നെ ഞാൻ വീട്ടിൽ വരുമ്പോൾ മോൾക്ക് എന്നെ മനസിലാകുമായിരുന്നില്ല. അവൾ പരിചയം കാണിക്കാറില്ലായിരുന്നു.

ഒരു അപരിചിതനോട് പെരുമാറുന്നത് പോലെയായിരുന്നു. അതുകണ്ട് എനിക്ക് വിഷമമായി.
നമ്മുടെ മോളുടെ വളർച്ചയുടെ ഒരു പാർട്ട് ആകാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച്. അതുകൊണ്ട് അന്ന് തീരുമാനിച്ചതാണ് ഒരു സമയം ഒരു പ്രോജക്ടിലെ കമ്മിറ്റി ചെയ്യൂവെന്നത്. ഇപ്പോൾ ഒരു സീരിയലിൽ മാത്രമെ അഭിനയിക്കുന്നുള്ളു. ബാക്കിയുള്ള സമയത്തെല്ലാം മകൾക്കൊപ്പം സമയം ചിലവഴിക്കും. പിന്നെ മൃദുലയും സീരിയൽ രംഗത്തുള്ള വ്യക്തിയായതിനാൽ വളരെ അണ്ടർസ്റ്റാന്റിങ്ങാണ്.

പക്ഷെ അടുത്തിടെയായി ഒരുമിച്ച് ടൈം സ്പെന്റ് ചെയ്യാൻ കിട്ടുന്നില്ല എന്റെ കെയറിങ് കുറഞ്ഞുപോകുന്നുവെന്ന് പറഞ്ഞ് മൃദുല വഴക്കിടുന്നുണ്ടെന്നും യുവ പറഞ്ഞു. സിനിമയിൽ അരങ്ങേറാൻ ശ്രമിക്കുന്നുണ്ട്. അവസരങ്ങൾ ചോദിക്കാറുണ്ട്. ചാൻസ് ചോദിക്കുമ്പോൾ നോക്കാമെന്ന് പറയുമെങ്കിലും പിന്നീട് അവസരം വന്നിട്ടില്ല. സിനിമയിൽ കോൺടാക്ട് ബിൽഡ് ചെയ്ത് അവർക്കിടയിൽ നിന്നാലെ അവസരങ്ങൾ‌ കിട്ടു.

സീരിയൽ കഴിഞ്ഞിട്ട് സിനിമയിൽ അവസരം അന്വേഷിച്ച് പോകാനുള്ള സമയവും കിട്ടുന്നില്ലെന്നും യുവ പറയുന്നു. മൃദുലയുടെയും യുവയുടേയും അറേഞ്ച്ഡ് മാരേജായിരുന്നു. നടി രേഖ വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് എത്തിയതും. സിനിമയിൽ നിന്നാണ് മൃദുല സീരിയലിലേക്ക് എത്തിയത്.

More in serial news

Trending

Recent

To Top