സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്ന വ്യക്തിയല്ല, സിദ്ധിഖും ലാലും അടക്കം ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് സിനിമയിൽ അഭിനയിച്ചത്,ഫിലോമിനയെ ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല; ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞ് നിർമ്മാതാവ്

ഗോഡ് ഫാദർ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് നിർമ്മാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
ചിത്രത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്തത് തിലകനെയാണ്. അന്നേ അദ്ദേഹത്തിന് അത്യാവശ്യം പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന് അച്ചാ എന്ന് വിളിക്കാൻ പറ്റിയ ഒരാളെയാണ് അഞ്ഞൂറാനായി നോക്കിയിരുന്നത്. അങ്ങനെയാണ് എൻ. എൻ പിള്ളയിലേയ്ക്ക് എത്തിയത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്ന വ്യക്തിയല്ല.
പിന്നീട് സിദ്ധിഖും ലാലും അടക്കം ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. ഡബ്ബിങ്ങിൻ്റെ സമയത്തും അദ്ദേഹം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ലിപ്മൂവ്മെൻ്റ് കറക്റ്റാകാതെ വന്നതോടെ കുറെ സമയമെടുത്താണ് ഡബ്ബിങ്ങ് പൂർത്തികരിച്ചത്. അച്ചാമ്മയെ കണ്ടെത്താനും കുറച്ച് സമയമെടുത്തിരുന്നു. ഫിലോമിനയെ ആദ്യം കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നെന്നും സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു.
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...