Connect with us

മോഹൻലാലിനെ വെച്ചായിരുന്നു ആദ്യം ചെയ്യാൻ തീരുമാനിച്ചത്, പിന്നീട് ദിലീപിലേക്ക് എത്തി,അഡ്വാൻസ് കൊടുത്തു ഒടുവിൽ പിന്മാറിയതോടെ രമേശ് പിഷാരടിയിലേക്ക് എത്തി, ചിത്രം പരാജയപ്പെടാൻ കാരണം ഇതാണ്; തുറന്ന് പറഞ്ഞ് സംവിധായകൻ

Movies

രമേശ് പിഷാരടി നായകനായ ചിത്രമായിരുന്നു കപ്പല് മുതലാളി. പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞ് നിർമ്മാതാവും സംവിധായകനുമായ മമ്മി സെഞ്ച്വറി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. കപ്പല് മുതലാളി എന്ന സിനിമ ആദ്യം മോഹൻലാലിനെ വെച്ചാണ് ചെയ്യാൻ തീരുമാനിച്ചത്.

പിന്നീട് അത് ദിലീപിലെയ്ക്കും അവസാനം രമേഷ് പിഷാരടിലെയ്ക്കും എത്തുകയായിരുന്നു. ആലപ്പുഴയിലെ ചേർത്തല ഭാ​ഗത്ത് കുളം കുഴിച്ചപ്പോൾ ഒരു കപ്പലിന്റെ ഭാ​ഗം ലഭിച്ചു. ആ സംഭവത്തെ തുടർന്ന് എഴുതിയ കഥായായിരുന്നു കപ്പല് മുതലാളി. താഹയാണ് തിരക്കഥ എഴുതിയത്. കഥ കേട്ട് ജോണി ആന്റിണി ചിത്രം ചെയ്യാൻ തീരുമാനിക്കുകയും ദിലീപിനെ നായകനാക്കാനും തീരുമാനിച്ചു.

അങ്ങനെ ദിലീപിന് അഡ്വവാൻസ് കൊടുക്കുക്കയും ചെയ്തു. പക്ഷേ അദ്ദേഹത്തിന് ബോഡി​ഗാഡിന്റെ ഷൂട്ടിങ്ങ് വന്നതുകൊണ്ട് അദ്ദേഹവും പിൻമാറുകയായിരുന്നു. പിന്നെ ജയറാമിനെയും മമ്മൂട്ടിയെയും വരെ കണ്ടു. വലിയ താരങ്ങൾ പിൻമാറിയപ്പോൾ തനിക്കുണ്ടായ വാശിയായിരുന്നു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് അവസാനം രമേശ് പിഷാരിടിയിലേയ്ക്ക് എത്തിയത്.

ചിത്രത്തിന്റെ പരാജയത്തിന് കാരണമായി മാറിയത് രണ്ട് കാര്യങ്ങളാണ് ഒന്ന് രമേശിന് അറിയില്ലായിരുന്നു എങ്ങനെ സിനിമ ചെയ്യണമെന്ന് സംവിധായകനായിരുന്ന താഹ അത് പറഞ്ഞും കൊടുത്തില്ല. സിനിമ അത്യവിശ്യം നല്ല രീതിയിൽ ഓടിയെങ്കിലും മമ്മൂട്ടിയുടെയും ജയറാമിന്റെയുമൊക്കെ വലിയ പടങ്ങൾ തിയേറ്റർ കെെയ്യടക്കിയതോടെ സിനിമ തിയേറ്ററിൽ നിന്ന് ഔട്ടാകുകയായിരുന്നു. പക്ഷേ വലിയ നഷ്ടമൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Continue Reading
You may also like...

More in Movies

Trending

Recent

To Top