Movies
ശരത് കുമാർ നായകനായ ‘പോര്‍ തൊഴില്‍’ ഒ ടി ടി യിലേക്ക്
ശരത് കുമാർ നായകനായ ‘പോര്‍ തൊഴില്‍’ ഒ ടി ടി യിലേക്ക്
ശരത് കുമാർ നായകനായ ‘പോര്‍ തൊഴില്‍’ ഒ ടി ടി യിലേക്ക്. ചിത്രം തിയേറ്ററിലെത്തി രണ്ടുമാസങ്ങൾക്കു ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്. സോണി ലൈവിൽ ഓഗസ്റ്റ് 11ന് ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആരംഭിക്കും.
ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തിയ ഈ ക്രൈം ത്രില്ലർ ചിത്രം അതിന്റെ സ്ക്രിപ്റ്റ്, മേക്കിംഗ്, സിനിമാട്ടോഗ്രാഫി, സൗണ്ട് ഡിസൈൻ എന്നിവ കൊണ്ടെല്ലാം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ജൂണ്‍ ഒൻപതിന് തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടിയിലധികം കളക്ഷൻ നേടി. കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവാഗതനായ വിഘ്‍നേശ് രാജയാണ് ചിത്രത്തിന്റെ സംവിധായകൻ. ശരത് കുമാറിനൊപ്പം അശോക് സെൽവനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. നിഖില വിമൽ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത തുടങ്ങിയ മലയാളതാരങ്ങളും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ പോര്‍ തൊഴില്‍’ 100 ദിവസ മെങ്കിലും തിയേറ്ററുകളിൽ പ്രദര്‍ശിപ്പിക്കണമെന്ന് ശരത്കുമാര്‍ അഭ്യർത്ഥിച്ചിരുന്നു
വിഘ്നേശും ആല്‍ഫ്രഡ് പ്രകാശും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. കലൈയരസൻ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിങ്ങും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിച്ചു. എപ്ലോസ് എന്റർടെയിൻമെന്റ്, ഇ 4 എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.