ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ പാച്ചുവും അത്ഭുതവിളക്കും മെയ് 26ന് ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. അതിനിടെ ചിത്രത്തെ അഭിനന്ദിച്ച് സംഗീതസംവിധായകന് എം.എം കീരവാണി. ഫഹദിന് വാട്സാപ് വഴി മെസേജ് അയച്ചാണ് കീരവാണി അഭിനന്ദനം അറിയിച്ചത്. ‘പ്രിയപ്പെട്ട പാച്ചു’ എന്നു വിളിച്ചായിരുന്നു കീരവാണിയുടെ സന്ദേശം.
”പ്രിയപ്പെട്ട പാച്ചു, പതിവു പോലെ തന്നെ പാച്ചു എന്റെ മനസ് നിറച്ചു. സിനിമയുടെ പിന്നണിപ്രവര്ത്തകര്ക്കെല്ലാം ആശംസകള്‍” എന്ന കീരവാണിയുടെ മെസേജിന്റെ സ്ക്രീന്‍ ഷോട്ട് ചിത്രത്തിന്റെ സംവിധായകന് അഖില്‍ സത്യന് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്
ഒരു ഇതിഹാസത്തില്‍ നിന്നാണ് തങ്ങള്‍ക്ക് അഭിനന്ദനം ലഭിച്ചതെന്നും ഇത് അനുഗൃഹീത നിമിഷമായി തോന്നുന്നുവെന്നും അഖില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അഞ്ജന ജയപ്രകാശ്, വിനീത്, ധ്വനി രാജേഷ്, വിജി വെങ്കടേഷ്, ഇന്നസെന്റ്, മുകേഷ്, നന്ദു, ശാന്തി കൃഷ്ണ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഇന്നസെന്റ് അവസാനമായി അഭിമനയിച്ച ചിത്രം കൂടിയാണിത്.
സൈജു കുറുപ്പ് നായകനായ ‘പാപ്പച്ചന് ഒളിവിലാണ് ഒടിടിയിൽ. സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ...