Movies
വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്; ‘എമ്പുരാന്റെ’ പുതിയ അപ്ഡേറ്റ്
വിദേശത്ത് ലൊക്കേഷന്‍ ഹണ്ടുമായി പൃഥ്വിരാജ്; ‘എമ്പുരാന്റെ’ പുതിയ അപ്ഡേറ്റ്
ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്’ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് അവസാനിച്ചു എന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ പൃഥ്വിയും സംഘവും ഇപ്പോഴും ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിംഗില്‍ ആണെന്നാണ് വിവരം. വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍.
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഒരു ലഘു വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് ആരംഭിച്ചിരുന്നു.
കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയ സിനിമയാണ് എമ്പുരാന്. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടു പോയാല്‍ ഈ വര്‍ഷം മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നാണ് പൃഥ്വിരാജിന്റെ ആഗ്രഹം.
ആറ് രാജ്യങ്ങളില്‍ എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുമെന്നാണ് വിവരം. നേരത്തെ പൃഥ്വിരാജിനൊപ്പം ഛായാഗ്രഹകന് സുജിത് വാസുദേവ്, കലാസംവിധായകന്‍ മോഹന്‍ദാസ്, അസോസിയേറ്റ് ഡയറക്റ്റര്‍ ബാവ തുടങ്ങിയവരും ലൊക്കേഷന്‍ ഹണ്ടിനിറങ്ങിയ ചിത്രങ്ങള്‍ വൈറലായിരുന്നു.
