Connect with us

ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്കും അത് ചെയ്യാം; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും

Malayalam

ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്കും അത് ചെയ്യാം; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും

ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്കും അത് ചെയ്യാം; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും

ഒരു സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക. ജോസഫ്” എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് മാധുരി

ഗ്ലാമറിന്റെ അതിരുകളും വരമ്പുകളും താണ്ടാൻ തനിക്ക് ആരുടേയും സമ്മതം ആവശ്യമില്ല എന്നുകൂടി മാധുരി പലതവണകളയായി തെളിയിച്ചിട്ടുമുണ്ട്. തന്റെ ചിത്രങ്ങൾക്ക് താഴെ മോശമായി അഭിപ്രായ പ്രകടനം നടത്തിയ ആരാധകന് സമൂഹമാധ്യമത്തില‍ ചുട്ടമറുപടി നൽകിയും മാധുരി പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടാറുണ്ട്

ഇത്തരത്തിൽ തന്നെ വിമർശിക്കുന്ന എല്ലാവർക്കും ഉള്ളതാണ് ഇൗ മറുപടി എന്നു പറഞ്ഞാണ് മാധുരി ഇതു പോസ്റ്റ് ചെയ്തത്. ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.’ മാധുരി പറഞ്ഞു.

‘ഒരുപാട് മോശം മെസേജുകൾ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാൽ ഈ ചോദ്യത്തിനു മാത്രം മറുപടി നൽകാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാൻ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു.’

സമൂഹമാധ്യമങ്ങളിൽ സജീവമായ മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അവിടെ പങ്കു വച്ചിരുന്നു. പലതും അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ളതായിരുന്നു. ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറുന്നത്. അനൂപ് മേനോൻ നായകനായി എത്തിയ മെഴുകുതിരി അത്താഴങ്ങൾ ആണ് മാധുരിയുടെ ആദ്യ ചിത്രം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top