സി എ സും രൂപയും ഒരുമിച്ച് കല്യാണിയ്ക്ക് അരികിൽ അപ്രതീക്ഷിത കഥ വഴിയിലൂടെ മൗനരാഗം
Published on
കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന ഈ പരമ്പര നിലവിൽ മിനിസ്ക്രീനിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്ന് തന്നെയാണ്. കല്യാണിക്കും കിരണിനും ആശംസകൾ നേർന്ന് നിരവധി മിനിസ്ക്രീൻ ആരാധകരാണ് കമന്റ് ബോക്സുകളിൽ അവരുടെ സന്തോഷം അറിയിച്ചത്. എന്നാൽ ഇന്ന് പുറത്തുവന്ന പുത്തൻ എപ്പിസോഡിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ചില സംഭവങ്ങളാണ് അരങ്ങേറുന്നത്. വേദന കടിച്ചുപിടിച്ച് അവശയായ കല്യാണിയെയാണ് സീരിയലിന്റെ പുതിയ പ്രമോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. കല്യാണിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ഇന്ന് കുടുംബപ്രേക്ഷകർ.
Continue Reading
You may also like...
Related Topics:Featured, mounaragam, serial
