Malayalam
പ്രേക്ഷകപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ഈ നടന്!; നടിമാരുടെ ലിസ്റ്റ് ഞെട്ടിച്ചു!
പ്രേക്ഷകപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ഈ നടന്!; നടിമാരുടെ ലിസ്റ്റ് ഞെട്ടിച്ചു!
അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരും നടന്മാരുമുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും കഴിവ് തെളിയിച്ച മലയാളി താരങ്ങളുണ്ട്. എന്നാല്‍ ആരായിരിക്കും ജനപ്രീതിയില്‍ ഏറ്റവും മുന്നിലെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.
എല്ലാവരും ഒന്നിനൊന്ന് മികച്ചതായതിനാല്‍ തന്നെ ആ ചോദ്യത്തിന് ഉത്തരം നല്കുമ്പോള് ഒന്ന് ആലോചിക്കേണ്ടി വരും. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മികച്ച് നില്‍ക്കുന്നവരാണ് ഓരോരുത്തരും. എന്നാല്‍ ഇപ്പോഴിതാ 2023 ഡിസംബറില്‍ പ്രേക്ഷക പ്രീതിയില്‍ മുന്നില്‍ നിന്ന മലയാളി താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്സ് മീഡിയ.
നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തേയ്ക്ക് മോഹന്‍ലാല്‍ തിരികെ എത്തി. മമ്മൂട്ടി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനം നടന് ടോവിനോ തോമസ് നിലനിര്‍ത്തി. ദുല്‍ഖര്‍ സല്‍മാനെ പിന്നിലാക്കി ഡിസംബര്‍ മാസത്തില്‍ ഫഹദ് ഫാസില്‍ മുന്നില്‍ വന്നു. നവംബര്‍ മാസത്തില്‍ ആണ് മോഹന്‍ലാലിനെ പിന്നിലാക്കി മമ്മൂട്ടി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്.
‘കാതല്‍’, ‘കണ്ണൂര്‍ സ്ക്വാഡ്’ സിനിമകളുടെ പ്രേക്ഷക പ്രീതിയും വിജയവും മമ്മൂട്ടിയെ പട്ടികയില്‍ മുന്നില്‍ എത്തിക്കുകയായിരുന്നു. 2023ല്‍ ആദ്യമായായിരുന്നു മോഹന്‍ലാലിനെ മമ്മൂട്ടി പിന്നിലാക്കുന്നത്. ഡിസംബറില്‍ റിലീസിനെത്തിയ ‘നേര്’ സിനിമയുടെ പ്രീ റിലീസ് ഹൈപ്പും പിന്നീട് ലഭിച്ച സ്വീകാര്യതയും മോഹന്‍ലാലിനെ ബോക്സ് ഓഫീസിലും ജനപ്രീതിയിലും രാജാവാക്കി നിലനിര്‍ത്തുകയായിരുന്നു.
ഡിസംബര്‍ മാസത്തില്‍ പ്രേക്ഷക പ്രീതി നേടിയ സ്ത്രീ താരങ്ങളുടെ പട്ടികയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഒന്നാമത് എത്തി നില്‍ക്കുന്നത് മഞ്ജു വാര്യറാണ്. ഓര്‍മാക്സിന്റെ ഇതുവരേയുള്ള പട്ടികയിലെല്ലാം മഞ്ജു വാര്യര്‍ തന്നെയായിരുന്നു ഒന്നാമത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി.
ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. അസുരന് എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. ‘മിസ്റ്റര്‍ എക്സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
നവംബര്‍ മാസത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന കല്യാണി പ്രിയദര്ശന് രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐശ്വര്യ ലക്ഷ്മിയാണ് ഡിസംബറില്‍ മൂന്നാം സ്ഥാനത്ത്. പൊന്നിയന്‍ സെല്വന് എന്ന മണിരത്നം ചിത്രത്തിലുള്‍പ്പെടെ വേഷമിട്ട ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കിങ് ഓഫ് കൊത്തയാണ്.
ശോഭന മൂന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നപ്പോള്‍ കാവ്യാ മാധവന് ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. 2020 പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2000വരെ സിനിമകളില്‍ സജീവമായിരുന്ന ശോഭന അതിന് ശേഷം ചെയ്തത് കേവലം അഞ്ച് സിനിമകള്‍ മാത്രമാണ്.
അതേസമയം, കാവ്യയാകട്ടെ, സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്.
കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികള്‍ സ്നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. മാത്രമല്ല കുറെ കാലമായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന നടിയുമാണ് കാവ്യ മാധവന്. ദിലീപുമായുള്ള വിവാഹ ശേഷമാണ് അത് രൂക്ഷമായത്.
