Connect with us

സൂപ്പർ താര ചിത്രങ്ങൾ യുവതാരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുന്നതിനു പിന്നിൽ !

Articles

സൂപ്പർ താര ചിത്രങ്ങൾ യുവതാരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുന്നതിനു പിന്നിൽ !

സൂപ്പർ താര ചിത്രങ്ങൾ യുവതാരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുന്നതിനു പിന്നിൽ !

മലയാള സിനിമ കുറച്ചു കാലങ്ങൾക്കു മുൻപ് താരാധിപത്യത്തിന്റെ ചങ്ങലകളിൽ ആയിരുന്നു . സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് അമിത പ്രാധാന്യം നൽകി കഥ എന്താണെന്നു പോലും നോക്കാതെ ആഘോഷിക്കപ്പെട്ടിരുന്ന സമയം. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല. മലയാളി പ്രേക്ഷകർ അവരുടെ ആസ്വാദനത്തിന്റെ നിലവാരമൊക്കെ വളരെ മുൻപോട്ട് വളർത്തിയെടുത്തു.

കാരണം ലോക സിനിമയെ വരെ വീക്ഷിച്ച് വിമർശനാത്മകമായി സമീപിക്കുന്ന ഒരു തലമുറയാണ് ഉയർന്നു വന്നത്. അത് മലയാള സിനിമക്ക് നല്ല രീതിയിൽ ഗുണം ചെയ്‌തു . മാത്രമല്ല സിനിമയുടെ ഗ്ലാമർ മാത്രം മോഹിച്ച് സംവിധാന കുപ്പായത്തിലും നിർമ്മാതാവായും നടനായുമൊക്കെ കടന്നു വന്നിരുന്ന തലമുറയും കടന്നു പോയി .

ഇന്ന് സിനിമ എന്തെന്ന് അറിഞ്ഞു തങ്ങളുടെ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സ്രെമിക്കുന്ന അക്ഷരാർത്ഥത്തിൽ സിനിമ പ്രേമികൾ എന്ന് വിളിക്കാവുന്ന ഒരു വിഭാഗമാണ് മലയാള സിനിമയുടെ ഭാഗമായിരിക്കുന്നത് .

ദിലീഷ് പോത്തൻ , ലിജോ ജോസ് പെല്ലിശേരി, ആഷിക് അബു തുടങ്ങിയ സംവിധായകരൊക്കെ ഭാവിക്ക് നല്ല വാഗ്ദാനങ്ങളാണ് . കാരണം അവർ ജീവിക്കുന്നത് ഇന്നത്തെ കാലത്തിന്റെ കഥകളിലൂടെയും ആളുകളുടെ മനസിലൂടെയുമാണ്.

ഇവിടെയാണ് താരാധിപത്യം തകർന്നടിഞ്ഞത്. ഒരു വ്യക്തിയെ വാഴ്ത്തപ്പെടുന്നതോ ആഘോഷിക്കപ്പെടേണ്ടതോ അല്ല സിനിമ എന്ന തിരിച്ചറിവിലേക്ക് മലയാളികൾ മാറുകയായിരുന്നു. ഇപ്പോൾ ഇറങുന്ന ഓരോ സിനിമകളും അങ്ങനെ ചിന്തിക്കാനും ജീവിതത്തോട് ചേർത്ത് നിർത്താനും പോരുന്നവയാണ്. അടുത്തിടെ ഇറങ്ങിയ ഇഷ്‌ക് വരെയും ഇന്ന് സമൂഹം അനുഭവിക്കുന്ന നേര്കാഴ്ചകളുടെ പ്രതിനിധീകരണം ആയിരുന്നു.

ഇതിനിടയിൽ മോഹൻലാൽ = മമ്മൂട്ടി ചിത്രങ്ങൾ ക്ലബ്ബ് നേട്ടങ്ങളിലേക്ക് കയറുമ്പോൾ ചിന്തിക്കേണ്ട ചിലതുണ്ട് . വര്ഷങ്ങള്ക്കു മുൻപ് നാട് വിട്ട , പിന്നീട് ഡോണായി തിരികെ വരുന്ന നായകനൊക്കെ ഔട്ട് ഡേറ്റഡ് ആയ കാര്യങ്ങളല്ലേ ? ഫാൻസിനു ആഘോഷിക്കാനുള്ളത് ഈ ചിത്രങ്ങൾ നൽകുന്നുണ്ട്. പക്ഷെ യാഥാർത്യത്തോടും മനുഷ്യന്റെ സാമാന്യ ബുദ്ധിക്കും ഇതൊക്കെ നീതി പൂലർത്തുന്നുണ്ടോ.

ഇതിനൊക്കെ ഒപ്പം മലയാള സിനിമ ഇന്നത്തെ നിലയിലേക്ക് വളർന്നതിൽ മറ്റൊരു തരത്തിൽ കൂടി പ്രേക്ഷകർക്ക് പങ്കുണ്ട്. മൂവി സ്ട്രീറ്റ് , സിനിമ പാരഡീസോ തുടങ്ങിയ സിനിമാചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന പേജുകൾ ഓരോ വ്യക്തിയുടെയും സിനിമയോടുള്ള സമീപനം തന്നെയാണ് കാണിച്ചു തരുന്നത്. ഇങ്ങനെയൊക്കെയാണ് കൊടിക്കിലുക്കം നേടിയില്ലെങ്കിലും മലയാള സിനിമ ലോകത്തിന്റെ നിറുകയിൽ അംഗീകരിക്കപ്പെടുന്നത് .

super star movies v/s youth actors

More in Articles

Trending

Recent

To Top