ഒര്‍മാക്സ് മീഡിയയുടെ ഇയര്‍ എന്‍ഡിംഗ് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പ്രശസ്തരായ നടന്മാരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതില്‍ മലയാളി നടന്മാര് സ്ഥാനം പിടിച്ചില്ല എന്നത് മലയാളകളെ സംബന്ധിച്ച് ഏറെ നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ തെന്നിന്ത്യന്‍ നടന്മാര് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറും ഷാരൂഖ് ഖാനും മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. മൂന്നാം സ്ഥാനത്ത് അക്ഷയ് എത്തിയപ്പോള്‍ ഷാരൂഖ് ഖാന് ഒന്‍പതാം സ്ഥാനത്താണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് നടന് വിജയ് ആണ്. എന്നാല്‍ തല അജിത് കുമാറിന് ഏഴാം സ്ഥാനം മാത്രമാണ് ഉള്ളത്.
രാജ്യമറിയുന്ന നടന്മാരില് പ്രഭാസ് രണ്ടാം സ്ഥാനത്താണ്. തുടച്ചയായി ഹിന്ദിയില്‍ റിലീസുകള്‍ ലഭിച്ചതിന് പിന്നാലെയാണ് അക്ഷയ് കുമാറിനെ പിന്നിലാക്കാന്‍ പ്രഭാസിനായത്. ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്ജ്ജുന്, യഷ് എന്നിവര്‍ യദാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ആണ്.
മഹേഷ് ബാബു, രാം ചരണ്‍ എന്നിവരും പട്ടികയില്‍ ഉണ്ട്. മഹേഷ് ബാബുവിനും പിന്നില്‍ ഒന്‍പതാം സ്ഥാനത്താണ് ഷാരൂഖ് ഉള്ളതെങ്കിലും നടന്റെ പ്രധാന റിലീസുകള്‍ ഒന്നും ഈ വര്‍ഷം ഉണ്ടായിട്ടില്ല. ഷാരൂഖ് ഖാന് തിരിച്ചുവരവ് നടത്തുന്ന ‘പത്താന്’, ‘ജവാന്’, ‘ഡങ്കി’ എന്നിവ 2023 റിലീസ് ആണ്.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...