News
സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി നടന് ‘ബോണ്ട’ മണിയില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന യുവാവിനെ അറസ്റ്റ് ചെയ്തു
സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി നടന് ‘ബോണ്ട’ മണിയില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന യുവാവിനെ അറസ്റ്റ് ചെയ്തു

നിരവധി ചിത്രങ്ങളിലൂടെ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ‘ബോണ്ട’ മണി. ചെന്നൈ ഓമന്തരൂര് സര്‍ക്കാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണിയെ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി ഒരുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. തിരുപ്പൂര്‍ സ്വദേശി രാജഷാണ് (34) പിടിയിലായത്.
മണിയുടെ ആരാധകനാണെന്നും കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചാണ് രാജേഷ് പരിചയപ്പെടുന്നത്. പിന്നീട് സഹായിയായി ഒപ്പം കൂടി. സെപ്റ്റംബര്‍ 27 ന് ബോണ്ട മണി ആശുപത്രി വിട്ടപ്പോള്‍ രാജേഷും അദ്ദേഹത്തോടൊപ്പം വീട്ടിലേക്കുപോയി.
അതിനിടയില്‍ ബോണ്ട മണിയുടെ ഭാര്യ മാധവി മരുന്നു വാങ്ങാനായി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാജേഷിന് എ.ടി.എം കാര്‍ഡു നല്കി. പണം പിന്‍വലിക്കാന്‍ പോയ രാജേഷ് തിരികെ വന്നില്ല.
തന്റെ അക്കൗണ്ടില്‍നിന്നും 1.05 ലക്ഷം രൂപ പിന്‍വലിച്ചതായി ബോണ്ട മണിക്ക് മൊബൈലില്‍ സന്ദേശം ലഭിച്ചു. രാജേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...