Malayalam
ടിക് ടോകില്‍ ഫിറ്റ്നസ് വീഡിയോകളിലൂടെ സെലിബ്രിറ്റിയായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി
ടിക് ടോകില്‍ ഫിറ്റ്നസ് വീഡിയോകളിലൂടെ സെലിബ്രിറ്റിയായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി
Published on

ടിക് ടോകില്‍ താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര് എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചേകാലോടെയാണ് മോഹിതിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടിയിലെത്തിയ മൂന്നംഗസംഘം ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന മോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
13 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ് കടയിലെ സോഫയിലേക്ക് വീണ മോഹിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഏഴ് ബുള്ളറ്റുകളാണ് മോഹിതിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.
അക്രമികള്‍ മുഖംമൂടി ധരിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
mohith mor murder
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...