Connect with us

ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല, ഞാന്‍ നീന്തിയിങ്ങ് പോന്നു; മോഹന്‍ലാലിനെ കാണാന്‍ തുംഗഭദ്ര നീന്തി നനഞ്ഞു കുതിര്‍ന്നു വന്ന പ്രണവ്; മകനെ കുറിച്ച് വാചാലനായി നടന്‍

Malayalam

ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല, ഞാന്‍ നീന്തിയിങ്ങ് പോന്നു; മോഹന്‍ലാലിനെ കാണാന്‍ തുംഗഭദ്ര നീന്തി നനഞ്ഞു കുതിര്‍ന്നു വന്ന പ്രണവ്; മകനെ കുറിച്ച് വാചാലനായി നടന്‍

ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല, ഞാന്‍ നീന്തിയിങ്ങ് പോന്നു; മോഹന്‍ലാലിനെ കാണാന്‍ തുംഗഭദ്ര നീന്തി നനഞ്ഞു കുതിര്‍ന്നു വന്ന പ്രണവ്; മകനെ കുറിച്ച് വാചാലനായി നടന്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

മോഹന്‍ലാലിന്റെ പാതയിലൂടെ മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടവും പ്രണവ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മകള്‍ വിസ്മയ എഴുത്തിലും ചിത്ര രചനയിലുമൊക്കെയാണ് താല്‍പര്യം കാണിക്കുന്നത്. ഇപ്പോഴിതാ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പ്രണവിന്റെ യാത്രയെക്കുറിച്ചും മകളുടെ എഴുത്തിനെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

ഒരുകാലത്ത് ഞാനും ഇതുപോലെ യാത്ര ചെയ്തിട്ടുണ്ട്. എവിടെ പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോണ്‍ക്ട് ഉണ്ട്. കുട്ടികള്‍ സുചിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും. ജീവിതത്തില്‍ സന്തോഷങ്ങള്‍ കണ്ടെത്താന്‍ രണ്ടു പേര്‍ക്കും അറിയാം. അതല്ലേ വേണ്ടത്. അപ്പു ഇടയ്ക്കിടെ ഹംപിയില്‍ പോകും. അവിടെ കാഴ്ചകള്‍ കണ്ട്, റോക്ക് ക്ലൈംബിങ്ങും ഒക്കെ നടത്തി കുറേ ദിവസം കൂടും.

ഒരിക്കല്‍ ഞാന്‍ അവിടെ ഷൂട്ടിനെത്തിയപ്പോള്‍ അപ്പു അവിടെയുണ്ട്. അച്ഛാ രാവിലെ വന്ന് കാണാം എന്നവന്‍ പറഞ്ഞതു കേട്ടു കുറേ കാത്തിരുന്നു. മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ നനഞ്ഞു കുതിര്‍ന്നു കയറി വന്നു. തൃംഗഭദ്ര നദിയ്ക്ക് അക്കരെയായിരുന്നു അവന്റെ ക്യാംപ്. രാവിലെ ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല അതാ ലേറ്റ് ആയതെന്ന് പറഞ്ഞു. പിന്നെ നീ എങ്ങനെയാ വന്നത്? ഞാന്‍ ചോദിച്ചു. കൂളായിട്ടായിരുന്നു അവന്റെ മറുപടി, ഞാന്‍ നീന്തിയിങ്ങ് പോന്നു…’ എന്ന് മോഹന്‍ലാല്‍ പറയുന്നു.

പണ്ടും വിസ്മയ കഥകളൊക്കെ എഴുതുമായിരുന്നു. ഇതുപോലെ കവിതകള്‍ എഴുതും എന്നറിയില്ലായിരുന്നു. നന്നായിട്ടു ചിത്രം വരയ്ക്കും. യുകെയില്‍ പോയി കുറേനാള്‍ ചിത്രം വര പഠിച്ചതാണ്. പ്രാഗിലും പഠിച്ചിട്ടുണ്ട്. പിന്നെ കുറേനാള്‍ ഇന്തോനേഷ്യയില്‍ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോള്‍ തായ്‌ലന്‍ഡില്‍ മോയ് തായ് എന്ന ആയോധനകല പഠിക്കുകയാണെന്നാണ് മകളെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്.

അപ്പുവും എഴുതും. കവിതയല്ല, നോവല്‍. ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായി. സുചിയും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. രസമയുള്ള കാര്‍ഡുകള്‍ ഉണ്ടാക്കും. ചെന്നൈയിലെ വീട്ടില്‍ സുചിയ്ക്ക് ഒരു ആര്‍ട് വര്‍ക്ക് ഷോപ്പുണ്ട്. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ഞാനും വരയ്ക്കും. അടുത്തിടെ എന്റെയൊരു സുഹൃത്ത് വീട് വച്ചു. ലാലേട്ടന്‍ എനിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു. നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു പെയ്ന്റിങ് ചെയ്തു. മൂന്നു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.

അതേസമയം ബോക്‌സ് ഓഫീസില്‍ പ്രദര്‍ശനം തുടരുകയാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും ചര്‍ച്ചയായി മാറുകയാണ്. മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയില്‍ അടക്കം മേക്കോവര്‍ നടത്തിയിരുന്നു മോഹന്‍ലാല്‍. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചന സിനിമ അവസാനിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക്ക് അനുഭവം എന്ന് മലൈക്കോട്ടൈ വാലിബനെ കുറിച്ച് കുറിക്കുന്നവരും നിരവധിയാണ്. അതേസമയം മലൈക്കോട്ടൈ വാലിബന്‍ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും വാരിയത് 5.85 കോടിയാണ്. കേരളത്തിന് പുറത്തുനിന്നും ഒരു കോടിക്ക് മുകളില്‍ കലക്ഷന്‍ ലഭിച്ചു. ജിസിസി, ഓവര്‍സീസ് കലക്ഷന്‍ ഉള്‍പ്പടെ 12.27 കോടിയാണ് സിനിമയുടെ ?ഗ്രോസ് കലക്ഷന്‍. മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങാണ് വാലിബന്‍.

അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top