News
മോഹന്‍ലാല്‍ മന്ത്രിയാകും, ഉള്ളതെല്ലാം തുറന്ന് പറഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്നത്!; വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വീണ്ടും വൈറലായി സ്വാമിയുടെ വാക്കുകള്‍
മോഹന്‍ലാല്‍ മന്ത്രിയാകും, ഉള്ളതെല്ലാം തുറന്ന് പറഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്നത്!; വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വീണ്ടും വൈറലായി സ്വാമിയുടെ വാക്കുകള്‍
കഴിഞ്ഞ ദിവസമായിരുന്നു സിനിമാ താരങ്ങളെ കുറിച്ചും മറ്റ് മേഖലകളിലെ പ്രമുഖരെ കുറിച്ചും ഞെട്ടിപ്പിക്കുന്ന ചില പ്രവചനങ്ങളുമായി കൊട്ടാരക്കരയില്‍ നിന്നുള്ള അഹോരാത്രാനന്ദയെന്ന തോമസ് മഹാദേവന്ജി രംഗത്തെത്തിയത്. മുമ്പ് നരേന്ദ്ര മോദി രാജി വെച്ച് സന്യാസ ജീവിതം സ്വീകരിക്കുമെന്നും പിണറായി വിജയന് 2022 ഏപ്രില്‍ 30 കഴിഞ്ഞാല്‍ ഭൂമിയില്‍ കാണില്ല, അല്ലെങ്കില്‍ അമേരിക്കയിലായിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ 2022 ല്‍ വളരെ ഏറെ വൈറലായിരുന്നു.
ഇതിന് ശേഷം 2023 ലും ചിലരെ കുറിച്ചുള്ള പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സ്വാമി. നരേന്ദ്ര മോദിയ്ക്ക് ജനുവരി മുതല്‍ രണ്ടര വര്‍ഷക്കാലം കണ്ടക ശനി ആണെന്നും അമ്മയുടെ മരണം ഇതിന്റെ ഫലമാണെന്നുമാണ് പറയുന്നത്. മാത്രമല്ല, മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാലിനെ കുറിച്ചും ചില പ്രവചനങ്ങള്‍ ഇദ്ദേഹം നടത്തുന്നു.
കേരളത്തിലെ സ്ത്രീകളെല്ലാം മോഹന്‍ലാലിനെ കെട്ടാന്‍ ആഗ്രഹിച്ചിട്ട് മോഹന്‍ലാല്‍ ഒടുക്കം തമിഴ് നാട്ടില്‍ പോയി ബാലാജിയുടെ മോളെ കെട്ടി. ഈ മോഹന്‍ലാലിന്റെ സര്‍വ നിയന്ത്രണവും ഈ ഭാര്യയുടെ കയ്യിലാണ്. മോഹന്‍ലാല്‍ ചലിക്കണമെങ്കില്‍, എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ഈ ഭാര്യ പറയണം. മോഹന്‍ലാല്‍ മന്ത്രിയാകും എന്നുള്ള കാര്യം ഉറപ്പാണ്.
ദൈവം സാക്ഷിയായി ആണ് പറയുന്നത്. 100 ശതമാനവും ഉറപ്പാാണ്. ഇനി മോഹന്‍ലാല്‍ മന്ത്രിയാകും. ബിജെപിയുടെ കൂടെയായിരിക്കും മോഹന്‍ലാല്‍ നില്ക്കുക. അല്ലാതെ പിണറായുടെ കൂടെ ഈ ജന്മത്ത് നില്‍ക്കില്ല. കഴിഞ്ഞ പ്രാവശ്യം മോഹന്‍ലാലിനെ ബോംബ് ഇട്ട് നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞപ്പോള്‍ കുറേയാള്ക്കാര് എന്നെ തെറി പറഞ്ഞു.
മോഹന്‍ലാല്‍ 2023 ജനുവരി 17ാം തീയതി മുതല്‍ ഏഴര വര്‍ഷക്കാലം സൂക്ഷിക്കണം. മോഹന്‍ലാലിന് ചതിവുണ്ട്. പടക്കം പൊട്ടിക്കും, മോഹന്‍ലാലിനെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കും. കൂടെ നടക്കുന്നവര്‍ തന്നെ എല്ലാം ചെയ്യും. അതുകൊണ്ടു തന്നെ മോഹന്‍ലാല്‍ സൂക്ഷിക്കണം. വളരെ സൂക്ഷിക്കേണ്ട സമയമാണിതെന്നും സ്വാമി പറയുന്നു.
മമ്മൂട്ടിയുടെയും മമ്മൂട്ടിയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ കണ്ടക ശനി തീരുന്നു. കെബി ഗണേഷ് കുമാറിന്റേയും കണ്ടക ശനി തീരും. എന്നാല്‍ ഇവരൊക്കെ സന്താനങ്ങള്‍ കൊണ്ടുള്ള ദുഃഖം അനുഭവിക്കും. വളരെ മനോദുഃഖമായിരിക്കും ഇനി അനുഭവിക്കേണ്ടി വരുന്നതെമന്നുമാണ് സ്വാമി പറയുന്നത്.
ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്വാമി നല്ല പത്രവായനയും ടിവി ന്യൂസും കാണുന്ന ആളാണ്. ഉള്ളില്‍ അന്തവിശ്വാസം നല്ലത് പോലെയുണ്ട്. ലാലേട്ടന്റെ കാര്യത്തില്‍ തീരുമാനമായി. എല്ലാവര്ക്കും ജനുവരി 17 ന് ആണല്ലോ കഷ്ടകാലം തുടങ്ങുന്നത്. വെറുതേ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഓരോന്ന് പറഞ്ഞ് ജീവിക്കുന്നു. എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, സ്വാമിയുടെ പഴയ ഒരു വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആരായി തീരും എന്തായി തീരും അയാള്‍ എങ്ങനെ മരിക്കുമെന്നെല്ലാം എനിക്കറിയാം. പക്ഷേ അതൊന്നും ഞാന്‍ പറയില്ല. പറഞ്ഞ് കഴിഞ്ഞാല്‍ അവരെന്നെ കൊല്ലും. എന്റെ ഡീറ്റെയില്‍സ് അവര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നെല്ലാം ഇദ്ദേഹം പറയുന്നുണ്ട്. അവതാരകന് സ്വാമിയുടെ ഭാവിയെ കുറിച്ച് ചോദിക്കുമ്പോള്‍ രോഗം വന്ന് വെള്ളം കുടിക്കാതെ താന്‍ മരിച്ചു പോകും. ആള്ക്കാര് എന്നെ കൊല്ലും എന്നാണ് സ്വാമി പറയുന്നത്.
