വിവാഹ വാർഷികത്തിൽ സുചിത്രയ്ക്കായി പാട്ടു പാടി മോഹൻലാൽ.
മലയാളത്തിന്റെ താരരാജാവിന്റെ വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ആഴ്ച.വിവാഹ വാർഷിക ദിനം തന്നെയായിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാരുടെ പ്രഖ്യാപനവും ഉണ്ടായത്.
നൂറു കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന കുഞ്ഞാലി മരക്കാറുടെ പ്രഖ്യാപനത്തിനു ശേഷം മോഹൻലാലും പ്രിയദർശനും മറ്റ് സുഹൃത്തുക്കളും എത്തിച്ചേർന്നത് വിവാഹാഘോഷ വേദിയിലേക്കായിരുന്നു.
മോഹന്‍ലാല്‍- സുചിത്ര ദമ്പതികളുടെ മുപ്പതാം വിവാഹ വാര്‍ഷികമായിരുന്നു ആഘോഷിച്ചത് . കേക്ക് മുറിച്ചായിരുന്നു ആഘോഷം, ആഘോഷത്തിനിടെ മോഹന്‍ലാലിന്റെ കൈയ്യിലേക്ക് പ്രണവ് മോഹന്‍ലാല്‍ ഷാംപെയ്ന്‍ എടുത്ത് നല്‍കിയിരുന്നു.
പക്ഷെ താന്‍ പൊട്ടിച്ചാല്‍ ദേഹത്ത് തെറിച്ചു വീഴും എന്ന ഭയത്താല്‍ മോഹന്‍ലാല്‍ ഷാംപെയ്ന്‍ പൊട്ടിക്കാന്‍ തയ്യാറായില്ല, ഒടുവില്‍ ഏഷ്യാനെറ്റ് എം.ടി മാധവന് ഷാംപെയ്ന്‍ പൊട്ടിച്ചതോടെ ആഘോഷം അതിര് കടന്നു, ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഷാംപെയിൻ ബോട്ടിൽ പൊട്ടിക്കാൻ ഭയമുള്ള മോഹൻലാലിന്റെ രസകരമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ മോഹൻലാലിൻറെ വിവാഹവാർഷിക രീതിയിൽ പുതിയ വീഡിയോയും കൂടി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
തന്റെ ഭാര്യയ്ക്ക് ഒരു ഗാനം സമർപ്പിക്കുന്നു എന്ന് പറഞ്ഞാണ് മോഹൻലാൽ ഗാനം ആലപിച്ചത്. മലയാളത്തിലെ എവർ ഗ്രീൻ ഹിറ്റായ ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീശില്പം എന്ന ഗാനം അതിമനോഹരമായി അദ്ദേഹം ആലപിക്കുകയായിരുന്നു. മോഹൻലാലിനൊപ്പം താളമേകി ചാൾസ് ആന്റണിയും ഒപ്പം കൂടി.
