Malayalam
മോഹൻലാൽ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണ്, ദൈവം അനുഗ്രഹിച്ച നടനാണ് മോഹൻലാൽ. ആ അനുഗ്രഹം ഇപ്പോഴത്തെ നടൻമാർക്ക് കിട്ടിയോ എന്ന് എനിക്ക് അറിയില്ല; ഛായാഗ്രഹകൻ വിപിൻ മോഹൻ
മോഹൻലാൽ അഭിനയിക്കുകയല്ല, ബിഹേവ് ചെയ്യുകയാണ്, ദൈവം അനുഗ്രഹിച്ച നടനാണ് മോഹൻലാൽ. ആ അനുഗ്രഹം ഇപ്പോഴത്തെ നടൻമാർക്ക് കിട്ടിയോ എന്ന് എനിക്ക് അറിയില്ല; ഛായാഗ്രഹകൻ വിപിൻ മോഹൻ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ഛായാഗ്രഹകൻ വിപിൻ മോഹൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മോഹൻലാൽ കംപ്ലീറ്റ് ആക്ടറാണ്. അതുല്യനടൻ. അദ്ദേഹം എന്താണ് അഭിനയിക്കുകയെന്നത് ഷോട്ടിന്റെ സമയത്തേ വരൂ. ഷോട്ട് കണ്ടിട്ട് ഞാൻ കരഞ്ഞ സമയം ഉണ്ടായിട്ടുണ്ട്. സത്യൻ ഒകെയാണോയെന്ന് ചോദിക്കുമ്പോൾ എനിക്ക് കരഞ്ഞിട്ട് അതിന് മറുപടി കൊടുക്കാൻ കഴിയാതെ വരാറുണ്ട്. എന്നെ എക്കാലത്തും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നടൻ മോഹൻലാൽ തന്നെയാണ്. അദ്ദേഹം എന്താണ് അഭിനയിക്കാൻ പോകുന്നതെന്ന് നമ്മുക്ക് മനസിലാകില്ല.
സ്ക്രിപ്റ്റ് നോക്കും, ഡയലോഗ് വായിക്കും, ഈ സീൻ ഇങ്ങനെ ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കും. തിലകൻ ചേട്ടനും ഇങ്ങനെ തന്നെയാണ്. ലാലിന് തുല്യനായൊരാൾ മലയാള സിനിമയിൽ ഇല്ല. ലാൽ ലാൽ ആണ്. കോമഡിയായാലും സീരിയസ് ആയാലുമൊക്കെ ഒരു പ്രത്യേക തരത്തിലാണ് പുള്ളി അഭിനയിക്കുക. ദൈവം പുള്ളിക്ക് കൊടുത്തൊരു അനുഗ്രഹമാണ്. മോഹൻലാൽ തന്നെയാണ് മലയാള സിനിമയിലെ ഒന്നും രണ്ടും. മോഹൻലാൽ അഭിനയിക്കുകയല്ല,ബിഹേവ് ചെയ്യുകയാണ്, ദൈവം അനുഗ്രഹിച്ച നടനാണ് മോഹൻലാൽ. ആ അനുഗ്രഹം ഇപ്പോഴത്തെ നടൻമാർക്ക് കിട്ടിയോ എന്ന് എനിക്ക് അറിയില്ല. ഇല്ലെന്നാണ് എന്റെ വിശ്വാസം. ഇപ്പോഴത്തെ സിനിമയിലെ ജനറേഷന് ഇമോഷൻസ് കുറവാണ്. അവരുടെ അഭിനയം കണ്ട് ഇപ്പോൾ ഏതെങ്കിലും ക്യാമറാമാൻ കരഞ്ഞതായി എനിക്ക് അറിയില്ല.
മമോഹൻലാലിനെ സംബന്ധിച്ച് ഒരു പെണ്ണിനെ പൊക്കിയെടുക്കുകയെന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭനയാകുമ്പോൾ. ശോഭനയാണെങ്കിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണല്ലോ. ആ സമയത്ത് മോഹൻലാൽ അദ്ദേഹത്തിന്റെ നടുവേദനയൊക്കെ മറന്നുകാണും. അതിപ്പോൾ ഞാനായാലും മറക്കും. നാടോടിക്കാറ്റ് സിനിമ തുടങ്ങിയത് മുതൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും. അഞ്ചാമത്തെ ഷെഡ്യൂൾ നടക്കുന്ന സമയത്ത് തിലകൻ ചേട്ടന് ഒരു അപകടം ഉണ്ടായി. അവസാന സീൻ എടുക്കേണ്ട ദിവസമാണ് അപകടം സംഭവിക്കുന്നത്.
എന്തുവന്നാലും ആ ഷോട്ട് എടുത്തേ പറ്റൂ. ഫുൾ ടീം തയ്യാറായി ഇരിക്കുകയായിരുന്നു. തിലകൻ ചേട്ടൻ ഇല്ലാതെയാണെങ്കിൽ എടുക്കാനും പറ്റില്ല. എന്ത് ചെയ്യുമെന്ന് സത്യൻ ചോദിച്ചു, ഭാഗ്യത്തിന് നമ്മുടെ ക്യാമറാമാന്റെ ശരീരവും തിലകൻ ചേട്ടന്റെ ശരീരവും ഒരുപോലെയാണ്. അങ്ങനെ അയാളെ വെച്ച് ആണ് അവസാന സീൻ എടുത്ത്. ആദ്യം തന്നെ അടികൊണ്ട് തിലകൻ ചേട്ടന്റെ കഥാപാത്രത്തിന്റെ തലയിൽ ഡ്രം വീഴുന്ന സീനാണ്. അതിന് ശേഷം ഡ്രം തലയിലിട്ടാണ് പുള്ളി അഭിനയിക്കുക.അതുകൊണ്ട് രക്ഷപ്പെട്ടു. ക്യാമറാമാനാണ് അത് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സന്ദേശം സിനിമയിലെ അനുഭവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ‘സിനിമയ്ക്കെതിരെ രാഷ്ട്രീയക്കാർ രംഗത്തെത്തിയിരുന്നു. തല്ലുമെന്നൊക്കെ പറഞ്ഞു. മനുഷ്യരെ വടിയാക്കുന്ന പരിപാടി എന്നൊക്കെ പറഞ്ഞു. അവരുടെ ജീവിത്തതെ തൊട്ട് കളിച്ച പടമാണല്ലോ. രണ്ട് പാർട്ടിക്കാരും മോശമല്ലല്ലോ. പിന്നെ എല്ലാവരേയും കളിയാക്കുന്നുണ്ട്. സിനിമയിലെ എല്ലാവരുടേയും പെർഫോമൻസ് ഗംഭീരമായിരുന്നു. യശ്വന്ത് സഹായിയായി അഭിനയിച്ച ഇന്നസെന്റൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്’, വിപിൻ മോഹൻ പറഞ്ഞു.
വിപിൻ സംവിധാനം ചെയ്ത ഏക പടമായിരുന്നു പട്ടണത്തിൽ സുന്ദരൻ. ആ സിനിമ കഴിഞ്ഞ് തന്നെ ആരും ഡയറക്ട് ചെയ്യാനോ ഛായാഗ്രഹണം ചെയ്യാനോ വിളിച്ചില്ലെന്നും വിപിൻ പറഞ്ഞു. . ‘എന്റെ സുഹൃത്തായ സിന്ധുരാജ് ആണ് ഈ സിനിമയുടെ കഥ പറയുന്നത്. ഇത് ഞാൻ ചെയ്താൽ ശരിയാവില്ല, സത്യൻ അന്തിക്കാട് ചെയ്യുന്നതാകും നല്ലതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ സത്യനെ കാണാൻ പോയി, കഥ പറഞ്ഞു. എന്നാൽ ഞാൻ ഇത് ചെയ്യുന്നതിനേക്കാൾ നല്ലത് മറ്റൊരു പുതിയ ആൾ ചെയ്യുന്നതാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിലെ നായകൻ ദിലീപായിരുന്നു. പല പേരുകളും പറഞ്ഞെങ്കിലും അവരൊന്നും ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞു, എന്നാൽ ചേട്ടൻ തന്നെ ചെയ്യൂവെന്ന് ദിലീപാണ് പറഞ്ഞത്. ഞാൻ അതിന് തയ്യാറായിരുന്നില്ല, കാരണം ഞാൻ പഴുത്തില്ലായിരുന്നല്ലോ, ഞെക്കി പിഴിഞ്ഞ് ചെയ്തതായിരുന്നു. ആ സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ ഡയറക്ട് ചെയ്യാൻ എനിക്ക് സാധിച്ചില്ല. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ആരും എന്നെ വിളിച്ചില്ല. ഞാൻ സിനിമാറ്റോഗ്രാഫി ചെയ്തിട്ട് വർഷങ്ങളായി. ഞാൻ ഔട്ട് ഓഫ് ഡേറ്റായോ എന്ന് അറിയില്ല. ആരും എന്നെ വിളിക്കാറില്ല. അന്ന് ദിലീപ് പറഞ്ഞത് പോലെ ചേട്ടൻ സിനിമയെടുക്കൂവെന്ന് ഒരാൾ പറയുന്നില്ല. എന്റെ കൈയ്യിൽ നിരവധി സ്ക്രിപ്റ്റുണ്ട്, കഥകളുണ്ട്, പക്ഷെ പ്രൊഡ്യൂസർമാരും നടനുമില്ല എന്നും വിപിൻ മോഹൻ പറഞ്ഞു.
അടുത്തിടെ, ദിലീപ്, നവ്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയായ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും വൈറലായിരുന്നു. 2003 ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് വിപിൻ മോഹൻ ആയിരുന്നു. മുപ്പതോളം സിനിമകളിൽ സത്യൻ അന്തിക്കാടിന്റെ ക്യാമറാമാനായി പ്രവർത്തിച്ച വിപിൻ മോഹന്റെ ആദ്യ സിനിമ ആയിരുന്നു പട്ടണത്തിൽ സുന്ദരൻ.
ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ ആയി എത്തിയ ചിത്രത്തിന് പക്ഷെ തിയേറ്ററിൽ പ്രതീക്ഷിച്ച അത്രയും വലിയ വിജയമാകാൻ സാധിച്ചിരുന്നില്ല. പി വി ബഷീറും എസ് വിജയനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് എം സിന്ധുരാജ് ആയിരുന്നു. ദിലീപിനും നവ്യയ്ക്കും പുറമെ കൊച്ചിൻ ഹനീഫ, ബൈജു, കവിയൂർ പൊന്നമ്മ. ജഗതി ശ്രീകുമാർ, സലിം കുമാർ, സോനാ നായർ തുടങ്ങിയ വൻ താരനിരയും അണിനിരന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതിലേക്ക് താൻ എത്തിയതിനെ കുറിച്ചും ചിത്രത്തിന്റെ ഡബ്ബിങിനിടെ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു വിപിൻ മോഹൻ. ദിലീപിന്റെ താത്പര്യത്തിലാണ് താൻ സംവിധായകൻ ആയതെന്നും സിനിമ സംഭവിച്ചത് എന്നുമാണ് അദ്ദേഹം പറയുന്നത്.
പട്ടണത്തിൽ സുന്ദരൻ ഞാൻ ചെയ്യേണ്ട സിനിമയല്ല. സിന്ധുരാജ് എന്നയാളാണ് ആ സിനിമ എഴുതിയത്. അദ്ദേഹം എന്നോട് വന്ന് ഇങ്ങനെയൊരു കഥയുണ്ട് സത്യനോട് പറയാമോ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ ഇത് സത്യൻ അന്തിക്കാടിനോട് പറഞ്ഞു. ഇത് ഞാൻ ചെയ്താൽ ശരിയാവില്ല. പുതിയ ഒരാൾ ചെയ്താൽ നന്നാവുമെന്ന് അദ്ദേഹം പറഞ്ഞു. പുള്ളി ഒഴിവാക്കാൻ പറഞ്ഞത് ആണോ എന്ന് അറിയില്ല. ഞാൻ എന്തായാലും സിന്ധുരാജിനോട് ഇക്കാര്യം പറഞ്ഞു. സത്യന് താല്പര്യമില്ല വേറെ ആളെ നോക്കിക്കോളാൻ പറഞ്ഞു. പുള്ളി വേറെ സംവിധായകരെയും നടനെയും ഒക്കെ സമീപിച്ചെങ്കിലും അത് നടന്നില്ല. ദിലീപ് എന്റെ നല്ല സുഹൃത്താണ് ഇന്നും അന്നും ഒക്കെ അങ്ങനെയാണ്.
ഞാൻ ദിലീപിനെ വിളിച്ചു. ഇങ്ങനെ ഒരു കഥയുണ്ട്. കേട്ടു നോക്ക്. നിങ്ങളാണ് ഇത് ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു എന്ന് പറഞ്ഞു. പിന്നാലെ ഞാൻ സിന്ധുരാജിനെ കഥപറയാൻ വിട്ടു. ദിലീപിന് കഥ ഇഷ്ടമായി നമ്മുക്ക് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. എന്നിട്ട് അവർ രണ്ടുപേരും കൂടി കഥയിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ദിലീപ് എന്നെ വിളിച്ചിട്ട് ആ സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചു. നിർമ്മാതാവിനെ പറഞ്ഞപ്പോൾ എനിക്ക് അയാളെ പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ ദിലീപ് പറഞ്ഞു, ചേട്ടൻ ഡയറക്റ്റ ചെയ്യ് നിർമ്മാതാവിനെ ഞാൻ നോക്കിക്കോളാമെന്ന്. അങ്ങനെ ഞാൻ സത്യനോട് പറഞ്ഞു. സത്യൻ താൻ പോയി ധൈര്യമായി ചെയ്യടോ എന്ന് പറഞ്ഞു. തനിക്ക് എപ്പോ വേണേലും ചെയ്യാമെന്ന് പറഞ്ഞു.
അത് ഇനി എന്നെ ഒഴിവാക്കാൻ ആയിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെ ഞാൻ ഒക്കെ പറഞ്ഞു. അങ്ങനെയാണ് പട്ടണത്തിൽ സുന്ദരൻ സംഭവിക്കുന്നത്. ദിലീപിന്റെ താല്പര്യത്തിലാണ് ആ സിനിമ സംഭവിച്ചത്. പിന്നീട് ഷൂട്ട് ചെയ്തു. അതിന്റെ ഡബ്ബിങ്ങിൽ ഒക്കെ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. നവ്യ നായരുടെ ശബ്!ദം വേണ്ടെന്ന് നിർമ്മാതാവ് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. നവ്യയുടെ ശബ്ദം എല്ലവർക്കും അറിയുന്നത് ആണ്. അത് മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു. അത് പൈസയുടെ എന്തോ പ്രശ്‌നത്തിന് പുറത്തായിരുന്നു. പിന്നെ മാറ്റിയില്ല. നവ്യ തന്നെയാണ് ഡബ്ബ് ചെയ്തത്. പിന്നെ ഒരു സംഭവം ഉണ്ടായത്. അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും ഞങ്ങളുടെ രണ്ടുപേരുടെയും സിനിമ ഒരേദിവസമാണ് ഇറങ്ങിയത്. മനസ്സിനക്കരെ ഇറങ്ങിയ ദിവസം.
ആ മത്സരത്തിൽ ഞാൻ തോറ്റു. ഷീലാമ്മയുടെ കരീഷ്മയോടൊപ്പം പിടിച്ചു നിൽക്കാൻ പട്ടണത്തിൽ സുന്ദരന് കഴിഞ്ഞില്ല. പരസ്യം ഒക്കെ കുറവായിരുന്നു. പിന്നെ എന്നെ ആർക്കും അറിയില്ലായിരുന്നു. എനിക്ക് സിനിമയ്ക്ക് ന്യായമായ പ്രതിഫലം ലഭിച്ചിട്ടില്ല. പുള്ളി ചിലപ്പോൾ തന്നെന്ന് ഒക്കെ പറയുമായിരിക്കും. പുള്ളി എന്നോട് പറഞ്ഞത് വിചാരിച്ച പോലെ പടം ഓടിയില്ലെന്നാണ്. അന്ന് ദിലീപിനും നവ്യക്കും ഒക്കെ കാശ് കുറവായിരുന്നുവെന്നും വിപിൻ മോഹൻ പറഞ്ഞിരുന്നു.
