Malayalam Breaking News
ഉറുമിക്ക് ശേഷം മറ്റൊരു ക്ലാസ്സിക്കുമായി സന്തോഷ് ശിവൻ ; നായകൻ മോഹൻലാൽ !
ഉറുമിക്ക് ശേഷം മറ്റൊരു ക്ലാസ്സിക്കുമായി സന്തോഷ് ശിവൻ ; നായകൻ മോഹൻലാൽ !
സംവിധാനത്തിലും ഛായാഗ്രഹണത്തിലും ഒരേപോലെ തിളങ്ങുന്നയാളാണ് സന്തോഷ് ശിവന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ വീണ്ടും മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്.മലയാള സിനിമയില്‍ മറ്റൊരു ക്ലാസിക്കിന് വഴിയൊരുക്കി സന്തോഷ് ശിവന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ‘കലിയുഗം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് സ്ഥിരീകരിച്ചു.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് സന്തോഷ് ശിവന്‍. ലാലിന്റെ വാനപ്രസ്ഥം, കാലാപാനി, ഇരുവര്‍, യോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചിട്ടുള്ള സന്തോഷ് ശിവന്‍, ലാലിനെ വെച്ചെടുക്കുന്ന കലിയുഗം മികച്ച അനുഭവമായിരിക്കും നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
മഞ്ജു വാരിയര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടുള്ള ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സന്തോഷ് ശിവന്‍ ചിത്രം. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധാനത്തിലേക്കുള്ള സന്തോഷ് ശിവന്റെ മടങ്ങി വരവാണ് ജാക്ക് ആന്‍ഡ് ജില്‍ ചിത്രം.
പൃഥിരാജ് നായകനായി എത്തിയ ഉറുമിയാണ് സന്തോഷ് ശിവന്‍ അവസാനം മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ.
സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍.
സൗബിന്‍ ഷാഹിര്‍ വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പാര്‍ട്ടുകള്‍.
ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
mohanlal -santhosh sivan new filim
