വീണ്ടും മോഹൻലാൽ – രഞ്ജിത്ത് ടീം; കാത്തിരിക്കുന്നത് മറ്റൊരു രാവണപ്രഭുവോ സ്പിരിറ്റോ ??
Published on
മലയാള സിനിമ മേഖലയിൽ ഒട്ടേറെ നല്ല സംഭാവനകൾ തന്ന സംവിധയകനാണ് രഞ്ജിത്ത്. മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ മലയാളികൾക്ക് ഒരുപാട് നല്ല ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. മോഹൻലാലിൻറെ വ്യത്യസ്ത കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്.
ഒരു നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും വരുന്നു. മലയാളികൾ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 2018 മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ വലിയ നിരതന്നെയുണ്ട്. ഒടിയൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹൻലാൽ ലണ്ടനിലേക്ക് തിരിക്കുന്നു എന്നാണ് പുതിയ വാർത്ത.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലണ്ടിനിലാ യിരിക്കും ചിത്രീകരണം എന്ന വാർത്തയും മുൻപ് ചെയ്തിരുന്നതാണ്. ബിലാത്തികഥ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെന്നും, പക്ഷെ ആ ചിത്രം ഉപേക്ഷിച്ചുവെന്നും, ഇപ്പൊൾ പുതിയ കഥ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നുമാണ് റിപ്പോർട്ട്.
ഏകദേശം 30 ദിവസത്തോളം സമയം മോഹൻലാൽ ഈ ചിത്രത്തിനായി അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മെയ് പതിനാലിനായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.ലില്ലിപാഡ് മോഷൻ പിക്ചേഴ്സ് ലിമിറ്റഡിന്റേയും, വർണ്ണചിത്ര ഗുഡ്ലൈൻ പ്രൊഡക്ഷന്സിന്റെയും ബാനറിൽ, സുബൈർ എൻ പിയും, എം കെ നാസറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ടിനി ടോം, സുബി സുരേഷ്, ബൈജു, മൈഥിലി, കന്നഡ താരം അരുന്ധതി നാഗ് എന്നീ അഭിനേതാക്കളും ഈ ചിത്രത്തിൽ ഉണ്ടെന്നാണ് ഇപ്പോളുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Continue Reading
You may also like...
Related Topics:Director Ranjith, Mohanlal